ഏറ്റവും വിഷമുള്ള പാമ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ എന്ത് സംഭവിക്കും

By Vipin Panappuzha  |  First Published Feb 17, 2018, 4:25 PM IST

മാറക്കെല: ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ എന്ത് സംഭവിക്കും, സൗത്താഫ്രിക്കയിലെ മറാക്കെലേ ദേശിയ പാര്‍ക്കിലായിരുന്നു ഈ പോരട്ടം അരങ്ങേറിയത്. ബ്ലാക്ക് മാമ്പയെ സ്പിറ്റിങ് കോബ്ര വിഴുങ്ങുകയായിരുന്നു.

Latest Videos

undefined

 ഗൈഡും വിദ്യാര്‍ത്ഥിയുമായ ഡാനില്‍ ഹിച്ചിങ് ടാര്‍ പകര്‍ത്തിയ രംഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭയാനകമായിരുന്നു ഈ ദൃശ്യങ്ങള്‍. മൂര്‍ഖന്‍ പാമ്പുകള്‍ മറ്റു പാമ്പുകളെ ആഹാരമാക്കുന്നതു സാധാരണമാണ്. എന്നാല്‍ ബ്ലാക് മാമ്പയുടെ ഒരു ചെറുകടിയേറ്റാല്‍ മതി അല്‍പ്പ നിമിഷങ്ങള്‍ക്കകം ശരരീത്തിനു തളര്‍ച്ചബാധിച്ചു മരിക്കും.

പേടിയുള്ളവരും നാണക്കാരുമാണു ബ്ലാക് മാമ്പകള്‍ എന്നാല്‍ ഇവയെ അക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇവര്‍ അപകടകാരികളാകും. പോരാട്ടത്തിനിടയില്‍ ബ്ലാക്ക് മാമ്പകള്‍ സ്പിറ്റിങ് കോബ്രയെ കടിച്ചിട്ടുണ്ടാകും. എന്നാല്‍ കോബ്രയുടെ ശരീരത്തില്‍ തന്നെ പ്രതിവിഷമുള്ളതിനാലാണു കോബ്രയ്ക്ക് ഒന്നും സംഭവിക്കാതിരുന്നത് എന്നു വിദ്ധഗ്ദര്‍ പറയുന്നു.

 

 

click me!