ട്വിറ്ററിൽ അസാധാരണ പ്രതിസന്ധി, അവശേഷിച്ച മുതിർന്ന ഉദ്യോഗസ്ഥരും രാജിവെച്ചു 

By Web Team  |  First Published Nov 11, 2022, 8:37 AM IST

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെന്നും സബ്സ്ക്രിപ്ഷൻ വഴി കൂടുതൽ പണമെത്തിയില്ലെങ്കിൽ വരുന്ന മാന്ദ്യകാലത്തെ ട്വിറ്റർ അതിജീവിക്കില്ലെന്നുമാണ് മസ്ക് നൽകിയ സൂചന.


ട്വിറ്ററിൽ അസാധാരണ പ്രതിസന്ധി. കൂട്ടപിരിച്ചുവിടലിനും രാജിയ്ക്കുമെല്ലാം ശേഷം കമ്പനിയിൽ അവസാനിച്ച ചുരുക്കം മുതിർന്ന ഉദ്യോഗസ്ഥരും രാജിവച്ചു. ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്നർ, യോയെൽ റോത്ത്, സെയിൽസ് ടീമിന്റെ ചുമതലയുണ്ടായിരുന്ന റോബിൻ വീലർ എന്നിവരാണ് ഒടുവിൽ രാജിവച്ചത്.

ഇതോടെ ട്വിറ്ററിൽ വലിയ അനിശ്ചിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ട്വിറ്ററിലേക്ക് പരസ്യദാതാക്കളെ എത്തിക്കുന്നതിലും അവരുടെ വിശ്വാസ്യത കാക്കുന്നതിലും നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു റോബിൻ വീലർ. കഴിഞ്ഞ ദിവസം ഇലോൺ മസ്ക് ട്വിറ്റർ ടീമംഗങ്ങളുമായി സംസാരിച്ചപ്പോഴും തീരെ ആശാവഹമല്ലാത്ത പ്രസ്താവനകളാണ് നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെന്നും സബ്സ്ക്രിപ്ഷൻ വഴി കൂടുതൽ പണമെത്തിയില്ലെങ്കിൽ വരുന്ന മാന്ദ്യകാലത്തെ ട്വിറ്റർ അതിജീവിക്കില്ലെന്നുമാണ് മസ്ക് നൽകിയ സൂചന. കമ്പനി പാപ്പർ സ്യൂട്ട് ഫയൽ ചെയ്യേണ്ടി വന്നേക്കാമെന്നാണ് മസ്കിന്റെ തുറന്നുപറച്ചിൽ. ജീവനക്കാർക്കിടയിൽ വലിയ നിരാശയാണ് അവശേഷിക്കുന്ന പഴയ നേതൃത്വത്തിന്റെ രാജി ഉണ്ടാക്കിയിരിക്കുന്നത്. 

Latest Videos

undefined

ട്വിറ്ററിന്റെ ബ്ലൂ ടിക്ക് പരിഷ്‌കാരം; നിലവിലുള്ള അക്കൗണ്ടുകളെ ബാധിച്ചേക്കില്ല

പിരിച്ച് വിടലിന് പിന്നാലെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ട്വിറ്റര്‍

കൂട്ടപ്പിരിച്ച് വിടലിന് പിന്നാലെ വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ട്വിറ്റര്‍. ബുദ്ധിമുട്ടുകള്‍ നിറഞ്ഞ സമയം വരുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജീവനക്കാര്‍ക്ക് അയച്ച ആദ്യ ഇമെയിലിലാണ് വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച വിവരം ഇലോണ്‍ മസ്ക് വിശദമാക്കിയത്. ഇന്നലെ രാത്രി അയച്ച ഇമെയിലില്‍ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുറന്നുകാണിക്കുന്ന ഒന്നാണ്. പരസ്യ വരുമാനത്തിലുള്ള കുറവ് ട്വിറ്ററിനെ സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇമെയില്‍.

അടുത്ത പണി ട്വിറ്ററില്‍ ആറാടുന്ന സെലിബ്രിറ്റികൾക്ക്; മസ്ക് അടുത്ത പണി തുടങ്ങുന്നു.!

വര്ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചുവെന്നും ജീവനക്കാര്‍ ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിലെത്തണമെന്നാണ് മസ്കിന്‍റെ നിര്‍ദ്ദേശം. 40 മണിക്കൂറെന്നതിന് വേറെയും ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുണ്ട് മസ്ക്. വിജയത്തിലെത്താന്‍ തീവ്രമായ ജോലി ചെയ്യേണ്ട സമയമാണ് വരുന്നത്. മെയിലില്‍ വിശദമാക്കിയ പോളിസി മാറ്റങ്ങള്‍ എത്രയും വേഗത്തില്‍ പ്രാവര്‍ത്തികമാണെന്നും മസ്ക് വ്യക്തമാക്കി. കമ്പനിയുടെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷമുള്ള മെയിലിലാണ് വീണ്ടും മസ്ക് മുന്നറിയിപ്പ് നല്‍കുന്നത്.

7500 ജീവനക്കാരെയാണ് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് പിരിച്ചുവിട്ടത്. വര്‍ക്ക് ഫ്രെം ഹോം രീതി താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് സ്ഥിരമായി ഈ രീതി തുടരാനുള്ള സംവിധാനം നേരത്തെ ട്വിറ്റര്‍ സ്വീകരിച്ചിരുന്നു.  ട്വിറ്റര്‍ ജീവനക്കാരുടെ വിശ്രമ ദിവസങ്ങളും മസ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷനിലൂടെ പാതിയോളം വരുമാനം കണ്ടെത്തണമെന്നാണ് മസ്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

click me!