കരുത്തുള്ള ഹൃദയവുമായി വിദിഷ: ഇന്ത്യയുടെ അത്ഭുതകുട്ടി

By Web Desk  |  First Published May 11, 2017, 10:37 AM IST

നാലുമാസം മാത്രം പ്രായമുള്ള വിദിഷ ഇപ്പോള്‍ അറിയപ്പെടുന്നത് അത്ഭുതകുട്ടി എന്നാണ്. കഴിഞ്ഞ രണ്ടുമാസമായി ആശുപത്രി തന്നെയാണ് ഈ കുട്ടിയുടെ വീട്. വലിയൊരു ഹൃദയ തകരാറോടെയാണ് വിദിഷ പിറന്നുവീണത്. അത് പരിഹരിക്കാനായി 12 മണിക്കൂര്‍ ഓപ്പറേഷന്‍ നടത്തേണ്ടി വന്നു. എന്നാല്‍ അതിന് ശേഷം 6 ഹൃദയാഘാതങ്ങള്‍ ഈ നാലുമാസം പ്രയമുള്ള കുട്ടി അതിജീവിച്ചു എന്നത് അത്ഭുത്തോടെയാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ കാണുന്നത്.

മുംബൈയിലെ കല്ല്യാണിലെ താമസക്കാരായ വിശാഖയുടെയും, വിനോദിന്‍റെയും മകളാണ് വിദിഷ. ഇപ്പോള്‍ മുംബൈയിലെ ബിജെ വാഡിയ ആശുപത്രിയിലാണ് കുട്ടി. ഇവിടുന്ന് രണ്ട് ദിവസത്തിനുള്ളില്‍ കുട്ടി ഡിസ്ചാര്‍ജായേക്കും. ഏതാണ്ട് 5ലക്ഷം രൂപയാണ് ഇവിടുത്തെ ബില്ല് ഇതില്‍ 25,000 മാത്രമാണ് ദമ്പതികള്‍ അടച്ചത്. ബാക്കിയുള്ളത് സുമനസുകള്‍ വഹിച്ചു.

Latest Videos

undefined

കുട്ടിക്ക് 45 ദിവസം പ്രായമുള്ളപ്പോഴാണ് കുട്ടിക്ക് ബോധമില്ലാതായത് ശ്രദ്ധയില്‍ പെടുത്തിയത്. പിന്നീട് കുട്ടിയെ ആശുപത്രിയിലാക്കി. ഹൃദയത്തിലെ മഹാധമനികള്‍ സ്ഥാനം തെറ്റികിടക്കുന്നതായിരുന്നു കുട്ടിയുടെ പ്രധാന പ്രശ്നം. സാധാരണ ഹൃദയത്തിന്‍റെ വ്യവസ്ഥയില്‍ നിന്നും തീര്‍ത്തും വിപരീതമായിരുന്നു വിദിഷയുടെ ഹൃദയം. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 14ന് കുട്ടിയുടെ ഹൃദയത്തില്‍ 12 മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയ നടത്തി.

ഇത്രയും ചെറിയ കുട്ടിയില്‍ ശസ്ത്രക്രിയ ചെയ്യുന്നത് അതീവ വിഷമമായിരുന്നുവെന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ വിശ്വ പാണ്ഡേ പറയുന്നു. പിന്നീട് 51 ദിവസം കുട്ടി ഐസിയുവിലായിരുന്നു. അവിടുന്ന് 6 പ്രവാശ്യമാണ് കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായത്. എന്നാല്‍ ഇവയെ വിജയകരമായി കുട്ടി അതിജീവിച്ചു. ഇത് വളരെ അപൂര്‍വ്വമായ സംഭവം എന്നാണ് കുട്ടിയുടെ വെന്‍റിലേറ്റര്‍ നിരീക്ഷണം നടത്തിയ ഡോ. സുരേഷ് റാവു പറയുന്നത്.

click me!