വിന്‍ഡോസ് ഫോണുകള്‍ക്കുള്ള പിന്തുണ പിന്‍വലിച്ച് മൈക്രോസോഫ്റ്റ്

By Web Desk  |  First Published Jul 12, 2017, 5:36 PM IST

സാൻഫ്രാൻസിസ്കോ: വിൻഡോസ്​ 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും അതിന് താഴെയുള്ള ഫോണുകള്‍ക്കുമുള്ള പിന്തുണ​ മൈക്രോസോഫ്​റ്റ്​ അവസാനിപ്പിക്കുന്നു​. മൈക്രോസോഫ്​റ്റ്​ ഒാപ്പറേറ്റിങ്​ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലക്ഷകണക്കിന്​ ഫോണുകള്‍ക്ക് ഇതോടെ മൈക്രോസോഫ്റ്റ പിന്തുണ നഷ്ടമാകും. 

വിപണിയിൽ ഇറക്കിയ വിൻഡോസ്​ ഫോണുകളില്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ തകരാര്‍ സംഭവിച്ചാല്‍ മൈക്രോസോഫ്റ്റ് പിന്തുണ ലഭിക്കില്ല. അതിനോടൊപ്പം അപ്ഡേഷനും സാധ്യമാകില്ല.

Latest Videos

ഇൗ ഹാൻറ്സെറ്റുകളിൽ 20 ശതമാനം മാത്രമാണ്​ പുതിയ വി​ന്‍റോസ്​ 10 മൊബൈൽ ഒാപ്പറേറ്റിങ്​ സിസ്​റ്റത്തില്‍ പ്രവര്‍ത്തിക്കൂ. വിൻഡോസ്​ മൈക്രോസോഫ്​റ്റ്​ വി​ൻഡോസ്​ പത്ത്​ ഒ.എസുള്ള പുതിയ ഹാൻറ്​സെറ്റ്​ പുറത്തിറക്കാൻ പോകുന്നുവെന്ന ശ്രുതിയുമുണ്ട്​. 

click me!