ജിറ്റ്ഹബിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു

By Web Desk  |  First Published Jun 4, 2018, 12:03 PM IST
  • പ്രമുഖ കോഡിംഗ് കമ്പനിയായ ജിറ്റ്ഹബിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു
  • ഒപ്പം അനവധി സോഫ്റ്റ്വെയര്‍ ഗവേഷകരെയും മൈക്രോസോഫ്റ്റ് എടുക്കും എന്നാണ് റിപ്പോര്‍ട്ട്

പ്രമുഖ കോഡിംഗ് കമ്പനിയായ ജിറ്റ്ഹബിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. ഒപ്പം അനവധി സോഫ്റ്റ്വെയര്‍ ഗവേഷകരെയും മൈക്രോസോഫ്റ്റ് എടുക്കും എന്നാണ് റിപ്പോര്‍ട്ട്. ഈ കരാര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ പ്രഫഷണല്‍ വെബ് സൈറ്റ് ലിങ്കിഡ‍് ഇന്‍ ഏറ്റെടുത്ത ശേഷം മൈക്രോസോഫ്റ്റിന്‍റെ ഏറ്റവും ശ്രദ്ധേയമായ ഏറ്റെടുക്കലാണ് ജിറ്റ് ഹബിന്‍റെത്.

മൈക്രോസോഫ്റ്റ് മേധാവി സത്യ നടേല്ലയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഈ ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. 2 ബില്ല്യണ്‍ ഡോളര്‍ ആണ് ജിറ്റ്ഹബിന്‍റെ 2015 ലെ മൂല്യം. അതിനാല്‍ തന്നെ ഇതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍ കരാറായിരിക്കും നടക്കുക എന്നാണ് വിവരം.

Latest Videos

കോഡിംഗ് ചെയ്യുന്നവരുടെ പ്രധാന ടൂള്‍ ആണ് ജിറ്റ്ഹബ്. മൈക്രോസോഫ്റ്റിന്‍റെയും, ഗൂഗിളിന്‍റെയും ഗവേഷണങ്ങളില്‍ ജിറ്റ്ഹബ് ഉപയോഗിക്കുന്നുണ്ട്. 

click me!