ഗൂഗിളും ഓപ്പണ്‍എഐയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് കോടികള്‍ നിക്ഷേപിക്കുന്നതിനിടെയാണ് യാന്‍ ലുക്കോ തന്‍റെ നിരീക്ഷണങ്ങള്‍ തുറന്നുപറഞ്ഞത്
പാരിസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഏറെ പേരുടെ തൊഴില്‍ കളയുമെന്ന് എക്‌സ് തലവന്‍ എലോണ്‍ മസ്‌ക് ആശങ്ക പങ്കുവെച്ചതിന് പിന്നാലെ, എഐക്ക് മനുഷ്യബുദ്ധിക്ക് അരികിലെത്താന്‍ കഴിയില്ല എന്ന പ്രവചനവുമായി മെറ്റയുടെ എഐ വിഭാഗം തലവനായ യാന്‍ ലുക്കോ. ചാറ്റ്‌ജിപിടി പോലുള്ള ചാറ്റ്‌ബോട്ടുകള്‍ക്ക് മനുഷ്യ ബൗദ്ധികതയോളം കൃത്യത കൈവരിക്കാന്‍ ഒരിക്കലും സാധിക്കില്ല എന്നാണ് എന്നാണ് അദേഹം പറയുന്നത്.
എഐ ലോകത്തെ മാറ്റിമറിക്കും എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. ഇതിനിടെ മെറ്റയുടെ എഐ വിഭാഗം തലവനായ യാന്‍ ലുക്കോ ചില പ്രവചനങ്ങള്‍ നടത്തുന്നു. 'നിലവിലെ എഐ സംവിധാനങ്ങളെക്കാള്‍ വേഗത്തില്‍ മനുഷ്യനും മൃഗങ്ങള്‍ക്കും കാര്യങ്ങള്‍ തിരിച്ചറിയാനാകും. മനുഷ്യ ബൗദ്ധികതയോളം എത്താനായി നിലവിലെ എല്‍എല്‍എമ്മുകളെ കമ്പനികള്‍ ആശ്രയിക്കരുത്. വളരെ കുറച്ച് ഡാറ്റ ഉപയോഗിച്ച് കാര്യങ്ങള്‍ തിരിച്ചറിയുന്ന കാര്യത്തില്‍ വളരെ സ്‌മാര്‍ട്ടാണ് മനുഷ്യന്‍മാര്‍. എന്തിനേറെ നായകളും കാക്കകളും തത്തകളും നീരാളികളും വരെ ഇക്കാര്യത്തില്‍ സാങ്കേതികവിദ്യകളേക്കാള്‍ മുന്നിലാണ്' എന്നും യാന്‍ ലുക്കോ വ്യക്തമാക്കി.
undefined
ടെക് ഭീമന്‍മാരായ ഗൂഗിളും ഓപ്പണ്‍എഐയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് കോടികള്‍ നിക്ഷേപിക്കുന്നതിനിടെയാണ് യാന്‍ ലുക്കോ തന്‍റെ നിരീക്ഷണങ്ങള്‍ തുറന്നുപറഞ്ഞത്.
മസ്‌ക് പറഞ്ഞത്...
നമുക്കൊന്നും ഇനി ജോലിയുണ്ടാവില്ലെന്നും ജോലിയെന്നത് ഒരു ഹോബിയായി മാറുമെന്നുമാണ് ടെസ്‌ല സിഇഒ എലോൺ മസ്ക് ദിവസങ്ങള്‍ മാത്രം മുമ്പ് പറഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ ജോലികളും ഇല്ലാതാക്കുമെന്നുമുള്ള മുന്നറിയിപ്പ് മസ്ക് നൽകിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് പാരീസിൽ നടന്ന വിവാടെക് 2024 എന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മസ്ക്. ജോലിയെടുക്കുക എന്നത് തന്നെ ഓപ്ഷണലായി മാറുമെന്നും വേണമെങ്കിൽ ജോലി ചെയ്യാമെന്ന അവസ്ഥയെത്തുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടുകളും നിങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന സമയം വരുമെന്നും ടെസ‌്‌ല തലവൻ കൂട്ടിച്ചേർത്തിരുന്നു.
Read more: ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം