'ബ്യൂട്ടി പ്ലസ് മി' കിടിലന്‍ ഒരു ഫോട്ടോ ആപ്പ്

By Web Desk  |  First Published Jul 29, 2016, 11:20 AM IST

ചൈനീസ് ആപ് ഡെവലപ്പേഴ്‌സ് ആയ മീട്ടു അവതരിപ്പിക്കുന്ന ഫോട്ടോ എഡിറ്റിംഗ് ആപ്പാണ്  'ബ്യൂട്ടി പ്ലസ് മി'. ഇത് ഇന്ത്യയില്‍ അവതരിപ്പിച്ചു. നിലവിലുള്ള  ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകളുടെയും പരിമിതികള്‍ തരണം ചെയ്യാന്‍ പ്രാപ്തമാണ് 'ബ്യൂട്ടി പ്ലസ് മി' എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. പേര് സൂചിപ്പിക്കുന്നതുപോലെ ഉപയോക്താക്കളുടെ ഫോട്ടോയെ മനോഹരവും സ്വാഭാവികമായുള്ള ഫോട്ടോ പോലെയും ആക്കിമാറ്റുന്നു. 

മുഖത്തെ പാടുകള്‍ മാറ്റി സോഫ്റ്റായിട്ടുള്ള സ്‌കിന്‍, വെളുത്ത പല്ലുകള്‍, തിളക്കമാര്‍ന്ന കണ്ണുകള്‍ തുടങ്ങി നിരവധി ഓപ്ഷനുകള്‍ ആപ്പിലുണ്ട്. വളരെ മാസങ്ങളായിട്ട് നടത്തിയ ഗവേഷണത്തിന്‍റെ ഫലമായാണ് ഇത്തരത്തിലുള്ള ഒരു ആപ് നിര്‍മിച്ചതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. കണ്ണും പല്ലും മുഖവും മാത്രല്ല, ചിരിയുടെ ഭംഗിവരെ കൂട്ടാനുള്ള ഓപ്ഷന്‍ ഈ ആപ്പിലുണ്ട്. ഇനി എഡിറ്റ് ചെയ്ത ഫോട്ടോകള്‍ നേരിട്ട് സോഷ്യല്‍ മീഡിയയിലേക്ക് ഷെയര്‍ ചെയ്യാനുള്ള സംവിധാനവും 'ബ്യൂട്ടി പ്ലസ് മി' എന്ന ആപ്പിലുണ്ട്.  ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. 

Latest Videos

click me!