ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യംവച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

By Web Team  |  First Published Dec 9, 2022, 9:10 AM IST

വനിതാ ജീവനക്കാരെ ലക്ഷ്യമിട്ടാണ് പിരിച്ചുവിടലെന്ന് ഹര്‍ജിയില്‍ ഇവര്‍ ആരോപിക്കുന്നു. പിരിച്ചുവിടലിന് മുമ്പ് ട്വിറ്റർ കൂടുതൽ പുരുഷന്മാരെ ജോലിയില്‍ നിയമിച്ചിട്ടും 57% സ്ത്രീ ജീവനക്കാരെ പിരിച്ചുവിട്ടതായി സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു


ന്യൂയോര്‍ക്ക്: എലോൺ മസ്‌ക് ചുമതലയേറ്റതോടെ ട്വിറ്ററിലെ ജോലി നഷ്ടപ്പെട്ട രണ്ട് യുവതികൾ കമ്പനിക്കെതിരെ യുഎസ് കോടതിയിൽ കേസ് രജിസ്റ്റര്‍ ചെയ്തു.  പെട്ടെന്നുള്ള കൂട്ട പിരിച്ചുവിടലുകൾ സ്ത്രീ ജീവനക്കാരെയാണ് കൂടുതലായി ബാധിച്ചതെന്ന് പരാതിയില്‍ പറയുന്നു. 

ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക് 44 ബില്യൺ ഡോളറിനാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വാങ്ങിയത്. കമ്പനി വാങ്ങിയതിന് ദിവസങ്ങൾക്ക് ശേഷമാണ് കൂട്ട പിരിച്ചുവിടൽ ആരംഭിച്ചത്.  പകുതിയോളം ജീവനക്കാർക്ക് ഇനി ജോലിയില്ലെന്ന് ട്വിറ്റർ നവംബർ 4 ന് ജീവനക്കാരെ അറിയിച്ചു. ഇവര്‍ക്ക് മൂന്ന് മാസത്തെ പിരിച്ചുവിടൽ ആനുകൂല്യം ലഭിക്കുമെന്നും മസ്ക് പറഞ്ഞു.

Latest Videos

undefined

ഈ കൂട്ട പിരിച്ചുവിടലിനെതിരെയാണ് ഇപ്പോൾ രണ്ട് യുവതികൾ  കേസ് ഫയൽ ചെയ്തിരിക്കുന്നത്.  വനിതാ ജീവനക്കാരെ ലക്ഷ്യമിട്ടാണ് പിരിച്ചുവിടലെന്ന് ഹര്‍ജിയില്‍ ഇവര്‍ ആരോപിക്കുന്നു. പിരിച്ചുവിടലിന് മുമ്പ് ട്വിറ്റർ കൂടുതൽ പുരുഷന്മാരെ ജോലിയില്‍ നിയമിച്ചിട്ടും 57% സ്ത്രീ ജീവനക്കാരെ പിരിച്ചുവിട്ടതായി സാൻ ഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു. സ്ത്രീ തൊഴിലാളികൾക്ക് വേണ്ടി മുൻ ജീവനക്കാരായ കരോലിന ബെർണൽ സ്ട്രൈഫ്ലിംഗും വില്ലോ റെൻ ടർക്കലും ചേർന്നാണ് കേസ് ഫയൽ ചെയ്തത്. "ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ സ്ത്രീ ജീവനക്കാരെ പുരുഷ ജീവനക്കാരേക്കാൾ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.  ലിസ്-റിയോർഡൻ ഹര്‍ജിയില്‍ പറയുന്നു. എലോൺ മസ്‌ക് സ്ത്രീകളെക്കുറിച്ച് പരസ്യമായി വിവേചനപരമായ നിരവധി പരാമർശങ്ങൾ നടത്തിയിട്ടുണ്ട്, കൂട്ട പിരിച്ചുവിടൽ സ്ത്രീ ജീവനക്കാരെ കൂടുതൽ സ്വാധീനിച്ചത് വിവേചനത്തിന്റെ ഫലമാണെന്ന് ഇത് സ്ഥിരീകരിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

Read Also; ഫോണെടുക്കുക, സ്കാന്‍ ചെയ്യുക, സിംപിള്‍;  യുപിഐ ഉപയോഗം കൂടിയതായി റിപ്പോര്‍ട്ട്

 

 

click me!