ഫോണ്‍ നഷ്ടപ്പെട്ടോ? ആരെങ്കിലും ആ ഫോണ്‍ ഉപയോഗിക്കുമെന്ന ഭയം വേണ്ട, വേഗത്തിൽ ഇക്കാര്യങ്ങള്‍ ചെയ്യാൻ ശ്രദ്ധിക്കാം

By Web Team  |  First Published Aug 22, 2023, 6:06 PM IST

ഫോണ്‍ നഷ്ടപ്പെട്ടാല്‍ അക്കാര്യം അറിയിച്ച് പൊലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടി. അതിന് ശേഷം സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോണ്‍ നമ്പറിന്‍റെ ഡ്യൂപ്ലിക്കറ്റ് നമ്പര്‍ എടുക്കുക.


മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം നിലവിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തി കേരള പൊലീസ്. ഈ മാർഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ ഫോണ്‍ മറ്റാര്‍ക്കും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അക്കാര്യം അറിയിച്ച് പൊലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടി. അതിന് ശേഷം സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോണ്‍ നമ്പറിന്‍റെ ഡ്യൂപ്ലിക്കറ്റ് നമ്പര്‍ എടുക്കുക.

ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പര്‍ ആവശ്യമാണ്. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ആക്റ്റിവേറ്റ് ആകുന്നതാണ്. https://www.ceir.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. ഇത് തെരഞ്ഞെടുത്താല്‍ ഒരു ഫോം പൂരിപ്പിക്കണം. അതിൽ ഫോൺ നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയ്യതി, സ്ഥലം, പൊലീസ് സ്‌റ്റേഷന്‍, പരാതിയുടെ നമ്പര്‍, പരാതിയുടെ പകര്‍പ്പ് എന്നിവ നല്‍കണം.

Latest Videos

undefined

തുടര്‍ന്ന് ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്‍കി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങള്‍ക്ക് ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയില്‍ നടപടിയെടുത്തോ എന്ന് പരിശോധിക്കാനും സാധിക്കും. 24 മണിക്കൂറില്‍ തന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടും.

പിന്നീട് ഒരു സിം കാര്‍ഡും ആ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല. ഫോണ്‍ തിരിച്ചുകിട്ടിയാല്‍ www.ceir.gov.in വെബ്‌സൈറ്റിലൂടെ തന്നെ ഫോൺ അണ്‍ബ്ലോക്ക് ചെയ്യാം. വെബ് സൈറ്റിൽ അതിനായുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം.

ഫോണിലെ ഐഎംഇഐ നമ്പറുകള്‍ എങ്ങനെ കണ്ടെത്താം?

രണ്ട് സിംകാര്‍ഡ് സ്ലോട്ടുകളുള്ള ഫോണുകള്‍ക്ക് രണ്ട് ഐഎംഇഐ നമ്പറുകളുണ്ടാവും. ഇത് സാധാരണ ഫോണിന്റെ പാക്കേജിന് പുറത്ത് രേഖപ്പെടുത്താറുണ്ട്. സിം1, സിം2 എന്നിങ്ങനെ വേര്‍തിരിച്ച് അതില്‍ കാണാം. പാക്കേജ് ബോക്‌സ് ഇതിനായി സൂക്ഷിക്കണം. ഫോണ്‍ വാങ്ങിയ ഇന്‍വോയ്‌സിലും ഐഎംഇഐ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ ഈ നമ്പറുകള്‍ ഉപകരിക്കുന്നതാണ്. ഇതിനാല്‍ ഇത് സൂക്ഷിച്ചുവെയ്ക്കണം. ഫോണില്‍ നിന്ന് *#06# എന്ന് ഡയല്‍ ചെയ്താല്‍ ഐഎംഇഐ നമ്പറുകള്‍ കാണാന്‍ സാധിക്കും.

വിമാനത്തിൽ ഛർദ്ദിച്ച് അവശനായി യാത്രക്കാരൻ, പാതിവഴിയിൽ എമ‍ർജൻസി ലാൻഡിംഗ്, എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!