മ​നു​ഷ്യ​ന്‍റെ ആയുര്‍ദൈര്‍ഘ്യം 150 വയസാകും

By Web Desk  |  First Published Oct 15, 2017, 12:15 PM IST

ബിയജിംഗ്: 2070 ആ​കു​മ്പോള്‍ മ​നു​ഷ്യ​ന്‍റെ ആയുര്‍ദൈര്‍ഘ്യം 150 വയസാകുമെന്ന് ശാ​സ്ത്ര​ജ്ഞ​ർ. ചൈ​ന​യി​ലെ ബെ​യ്ജിം​ഗി​ൽ ന​ട​ന്ന പ്രാ​യ​പ്ര​തി​രോ​ധ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​തു​ സം​ബ​ന്ധിച്ച പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. പ്രാ​യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ചി​കി​ത്സാ​രീ​തി​ക​ൾ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഈ ​മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ൾ ഭാ​വി​യി​ൽ കൂ​ടു​ത​ൽ മി​ക​ച്ച ചി​കി​ത്സാ​രീ​തി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കും.

ജ​നി​ത​ക​ഘ​ട​ന​ക​ളി​ൽ മാ​റ്റം വ​രു​ത്തി ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ​ക്ക് പ്രാ​യ​മാ​കു​ന്ന​തു ത​ട​യു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​പ്പോ​ൾ മൃ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്നു​ണ്ട്. താ​മ​സി​ക്കാ​തെ ഇ​വ മ​നു​ഷ്യ​രി​ലും പ​രീ​ക്ഷി​ക്കാ​മെ​ന്നാ​ണ് ചൈ​നീ​സ് ശാ​സ്ത്ര​ജ്ഞ​ർ ക​രു​തു​ന്ന​ത്.

Latest Videos

എ​ന്നാ​ൽ, ജ​നി​ത​ക മാ​റ്റ​ങ്ങ​ളേ​ക്കാ​ൾ ജീ​വി​തശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്തി ആ​യു​സ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് വാ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്. ആ​ളു​ക​ളു​ടെ ആ​യു​സ് വ​ർ​ധി​ക്കു​ന്തോ​റും അ​വ​ർ ജോ​ലി ചെ​യ്യേ​ണ്ട പ്രാ​യ​വും കൂ​ടും. ഇ​ത് പ​ല സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ​ക്കും വ​ഴി​വ​യ്ക്കു​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 

click me!