ഈ ഫോണ്‍ കയ്യിലുണ്ടെങ്കില്‍ കൊതുക് കടിക്കില്ല

By Web Desk  |  First Published Sep 29, 2017, 4:07 PM IST

ദില്ലി: എല്‍ജി ഇലക്ട്രോണിക്സ് പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എല്‍ജി കെ7ഐ ഫോണാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. കൊതുകുകളെ തുരത്താനുളള സാങ്കേതിക വിദ്യ അടങ്ങിയതാണ് തങ്ങളുടെ സ്മാര്‍ട്ട്ഫോണെന്നാണ് കമ്പനിയുടെ അവകാശവാദം. 

പിറക് വശത്തുളള സ്പീക്കര്‍ വഴി അള്‍ട്രാസോണിക് ഫ്രീക്വന്‍സിയാണ് കൊതുകുകളെ തുരത്തുക. ഇത് ഉപയോക്താവിന്റെ ആരോഗ്യപ്രശ്നത്തിന് വഴിവെക്കില്ലെന്നും കമ്പനി ഉറപ്പു പറയുന്നുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമായ മാര്‍ഷ്മിലോ 6.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഇന്ത്യയില്‍ 7,990 രൂപയാണ് ഫോണിന്റെ വില. തവിട്ട് നിറത്തിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 

Latest Videos

അഞ്ച് ഇഞ്ച് ഡിസ്‍പ്ലെ, ക്വാഡ് കോര്‍ പ്രൊസസര്‍, 2ജിബി റാം എന്നിവയാണ് ഫോണിന്റെ പ്രത്യേകത. 16 ജിബിയാണ് ഇന്റേണല്‍ മെമ്മറി. ഇത് കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ ഉയര്‍ത്താം. എല്‍ഇഡി ഫ്ലാഷോട് കൂടിയ 8 എംപി റിയര്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറ എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്. 

click me!