ലെനോവോ കെ6 പവര്‍ കരുത്തുമായി വീണ്ടും

By Web Desk  |  First Published Jan 31, 2017, 7:18 AM IST

ദില്ലി: ലെനോവോ കെ സീരീസിലെ പുതിയ ഫോണ്‍ ലെനോവോ കെ6 പവര്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങി. ഫ്ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന.  ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാ-കോര്‍ പ്രൊസസര്‍ , 4ജി എല്‍ടിഇ കണക്ടിവിറ്റി, ആന്‍ഡ്രോയ്ഡ് മാര്‍ഷ്‌മെല്ലോ ഓപ്പറേറ്റിംഗ് സിസ്റ്റം, ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, മികച്ച വേഗതയും പെര്‍ഫോമന്‍സും അധിക കണക്ടിവിറ്റി സൗകര്യങ്ങള്‍, 5 ഇഞ്ച് സ്ക്രീന്‍ തുടങ്ങിയവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകള്‍.

ദിവസം മുഴുവന്‍ ചാര്‍ജ് നീണ്ടുനില്‍ക്കുന്ന 4000 എംഎഎച്ച് ബാറ്ററിയാണ് കെ6 പവറിനുള്ളത്. അള്‍ട്ടിമേറ്റ് പവര്‍ സേവര്‍ ഓപ്ഷനുള്ള കെ6 പവര്‍ സാധാരണ സമയത്തേക്കാള്‍ മൂന്നു നാലിരട്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. സുരക്ഷിത മേഖല അഥവ വ്യക്തിഗത ലോക്കുകള്‍ മികച്ച വൈബ് പ്യുര്‍ യുഐ സംവിധാനത്തോടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.  4ജിബി റാം ശേഷിയാണ് ഫോണിനുള്ളത്. 10,999 രൂപയാണ് പുതിയ 4ജിബി പതിപ്പിന്‍റെ വില.

Latest Videos

undefined

കെ6 പവറിലെ റെസ്‌പോണ്‍സീവ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ 0.3 സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യുകയും പൂര്‍ണ്ണമായും സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി വ്യക്തിഗത ആപ്പുകള്‍ ലോക്ക് ചെയ്യുകയും ചെയ്യും. ഇന്ത്യയില്‍ ലഭ്യമാകുന്ന എല്ലാ 4ജി എല്‍ടിഇ ബാന്‍ഡുകളും വിഒ എല്‍ടിഇഉം കെ6 പവര്‍ സപ്പോര്‍ട്ട് ചെയ്യും.

32ജിബി യുടെ ബില്‍റ്റ് ഇന്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 128 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്.


 

click me!