ലെനോവ കെ 8 പ്ലസ് പുറത്തിറക്കി; 10999 രൂപ വില

By Web Desk  |  First Published Sep 7, 2017, 12:43 PM IST

ദില്ലി: ലെനോവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ കെ 8 പ്ലസ് പുറത്തിറക്കി. കെ8 നോട്ടിന്‍റെ പിന്‍ഗാമിയായി എത്തുന്ന ഫോണ്‍. ഫ്ലിപ്പ്കാര്‍ട്ട് വഴി സെപ്തംബര്‍ 7 മുതല്‍ വില്‍പ്പനയ്ക്ക് എത്തും. 10999 രൂപയാണ് ലെനോവോ കെ 8 പ്ലസിന്റെ വില. മ്യൂസിക്ക് പ്ലേ ബാക്കിനായി ഡെഡിക്കേറ്റ് ബട്ടണുമായി എത്തുന്ന ഫോണ്‍. ഇരട്ട പ്രധാനക്യാമറ എന്ന പ്രത്യേകതയും. 4000 എംഎഎച്ച് ബാറ്ററിയുമായാണ് എത്തുന്നത്. ഡോള്‍ബി അറ്റ്‌മോസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ശബ്ദസംവിധാനം ഫോണില്‍ മികച്ച ശബ്ദാനുഭവം നല്‍കും എന്നാണ് ലെനോവയുടെ വാഗ്ദാനം.

13 മെഗാപിക്‌സലിന്റേയും 5 മെഗാപിക്‌സലിന്റേയും രണ്ട് ക്യാമറ സെന്‍സറുകളാണ് കെ 8 പ്ലസിന്  പിന്നിലുണള്ളത്. 84 ഡിഗ്രി വൈഡ് ആംഗിള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയ്‌ക്കൊപ്പം 'പാര്‍ട്ടി ഫ്‌ലാഷും' ഉണ്ടാവും. ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് വര്‍ധിപ്പിക്കാം.

Latest Videos

കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടുകൂടിയ 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. കെ 8 പ്ലസ് വിനം ബ്ലാക്ക്, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് പുറത്തിറങ്ങുക. ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഓക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി 25 എസ്ഓസി പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3 ജിബി റാം ആണുള്ളത്. 

click me!