ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിച്ച പോലീസ് പോലും ഞെട്ടി ആ 'ജീനിയസുകള്‍ക്ക്' മുന്നില്‍

By Web Desk  |  First Published Mar 27, 2018, 11:31 AM IST
  • അടുത്തിടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ കൂടി പ്ലസ് ടു പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു
  • ഇതില്‍ അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത്

തൃശ്ശൂര്‍: അടുത്തിടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ കൂടി പ്ലസ് ടു പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന്‍റെ പേരില്‍ പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ഉയര്‍ത്തുകയും. ഇതില്‍ അന്വേഷണം നടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി മറുപടി നല്‍കുകയും ചെയ്തു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് കണ്ടെത്തി. 

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്‍റെ നേതൃത്വത്തിലുള്ള ടീം ആയിരുന്നു. ഡിവൈഎസ്പിമാരായ ഷഫീക്ക് അഹമ്മദ്, എസ്.സുരേഷ്, എം മുഹമ്മദ് ഇഖ്ബാല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ രണ്ട് ഘട്ടമായാണ് അന്വേഷണം നടത്തിയത്. ചോദ്യപേപ്പര്‍ പ്രിന്‍റിംഗ്, വിതരണം എന്നീ ഘട്ടങ്ങള്‍ പരിശോധിച്ച സംഘം അവിടെ പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി. പിന്നീടാണ് പരാതി ഉയര്‍ന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്.

Latest Videos

undefined

ഇത് പ്രകാരം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ച മോഡല്‍ ചോദ്യപേപ്പറുകള്‍ കണ്ട് ചില രക്ഷിതാക്കളാണ് ചോദ്യങ്ങള്‍ ചോര്‍ന്നു എന്ന വിഷയം ഉയര്‍ത്തിയതെന്ന് അറിഞ്ഞു. ഇത് പ്രകാരം അന്വേഷണം നടത്തി ചോദ്യങ്ങള്‍ അയച്ച വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത് അന്വേഷണ സംഘം എത്തി. ഇവിടെയാണ് പോലീസിനെപ്പോലും അത്ഭുതപ്പെടുത്തിയ കഴിവ് ഈ വിദ്യാര്‍ത്ഥികള്‍  വെളിപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ പഠിച്ച്, അതില്‍ വരുന്ന അവര്‍ത്ത ചോദ്യങ്ങള്‍ പഠിച്ച് മാര്‍ക്ക് ഉറപ്പാക്കുന്ന രീതി പണ്ടുമുതലേ പരീക്ഷ തയ്യാറെടുപ്പിന്‍റെ ഭാഗമാണ്. എന്നാല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അതില്‍ നിന്ന് അല്‍പ്പംകൂടി കടന്ന്. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളില്‍ വിശദമായ വിവരഖനനം തന്നെ നടത്തി. അതിന് ശേഷം ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ക്ക് അനുമാന മാനകം ഉണ്ടാക്കി. ഇത് വച്ച് എല്ലാ വിഷയത്തിലും മാതൃക ചോദ്യപേപ്പര്‍ ഉണ്ടാക്കി. അത് കൂട്ടുകാര്‍ക്കിടയില്‍ വിതരണം ചെയ്തു.

അത്ഭുതകമായിരുന്നു ഈ ചോദ്യപേപ്പറുകളുടെ ഫലം. കമ്പ്യൂട്ടര്‍ സയന്‍സിന് ഇവര്‍ തയ്യാറാക്കിയ പേപ്പറില്‍ നിന്ന് സമാനമായ നാല് ചോദ്യങ്ങള്‍ ഉണ്ടായി. കണക്ക് പരീക്ഷയില്‍ ഇത് 10 ആയിരുന്നു. ഫിസിക്സ് പരീക്ഷയില്‍ ഇത് 25 ചോദ്യങ്ങള്‍. ഇത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചയായതോടെയാണ് രക്ഷിതാക്കള്‍ ഇത് ശ്രദ്ധിക്കുകയും ഒരു കൂട്ടം രക്ഷിതാക്കള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്ന് പരാതി പറയുകയും ചെയ്തത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ജീനിയസാണ് ശരിക്കും ഇത് തെളിയിക്കുന്നത്. ഒപ്പം സംസ്ഥാന സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി പരീക്ഷ ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന മാനകങ്ങളും മറ്റേണ്ട ആവശ്യകതയിലേക്കും കൂടിയാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.


 

click me!