ജിയോ സൗജന്യ ഫോണ്‍; ഒരു നിരാശയും, ഒരു സന്തോഷവും

By Web Desk  |  First Published Jul 22, 2017, 12:46 PM IST

മുംബൈ: "ഇ​ന്ത്യാ കാ ​സ്മാ​ർ​ട്ട്ഫോ​ൺ' എ​ന്ന വി​ളി​പ്പേ​രി​ലാ​ണ് അം​ബാ​നി പു​തി​യ ഫീ​ച്ച​ർ​ഫോ​ൺ ഇ​ന്ന​ലെ മുകേഷ് അംബാനി റിലയന്‍സ് വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചത്. സൗ​ജ​ന്യ​മാ​യാ​ണ് ഈ ​ഫീ​ച്ച​ർ​ഫോ​ൺ ന​ല്‍കുന്നു എന്നായിരുന്നു പ്ര​ഖ്യാ​പ​നം. എ​ങ്കി​ലും 1,500 രൂ​പ അ​ട​യ്ക്ക​ണം. ഈ 1,500 ​രൂ​പ ഒ​രു സു​ര​ക്ഷാ​നി​ക്ഷേ​പം​ പോ​ലെ വാ​ങ്ങു​ന്നു എ​ന്നാ​ണ് അം​ബാ​നി പ​റ​യു​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി തീ​രു​മ്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ‌​ക്ക് ഈ ​തു​ക തി​രി​ച്ചു​ന​ല്‍കും. ഫോ​ൺ തി​രി​ച്ചുന​ല്‍കുമ്പോഴാണ് റീഫ​ണ്ട് ല​ഭി​ക്കു​ക.  22 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ൾ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഫോ​ണി​ൽ ശ​ബ്ദ​നി​ർ​ദേ​ശം ന​ല്കി മെ​സേ​ജ് അ​യ​യ്ക്കാ​നും കോ​ൾ ചെ​യ്യാ​നും ഇ​ന്‍റ​ർ​നെ​റ്റി​ൽ സെ​ർ​ച്ച് ചെ​യ്യാ​നും ക​ഴി​യും. 

എന്നാല്‍ ഈ ഫോണിന്‍റെ പ്രധാന പ്രത്യേകത ജി​യോ ആ​പ്പു​ക​ൾ മു​ഴു​വ​ൻ ഫോണിലുണ്ടാകുമെന്നതാണ്. വീ​ഡി​യോ​ക​ൾ സ്ട്രീം ​ചെ​യ്യാ​ൻ ക​ഴി​യും. ഒ​പ്പം ഫേ​സ്ബു​ക്ക്, മ​ൻ കി ​ബാ​ത്ത് പോ​ലു​ള്ള മ​റ്റ് ആ​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കാം. അ​തേ​സ​മ​യം ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വാട്ട്സ്ആപ്പ് ഫോണില്‍ ഉണ്ടാകില്ല.  എ​ന്നാ​ൽ, പി​ന്നീ​ട് ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ ജി​യോ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.  കൂ​ടാ​തെ, യു​പി​ഐ (യു​ണി​ഫൈ​ഡ് പേ​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ്) വ​ഴി പ​ണം കൈ​മാ​റാ​നു​ള്ള സം​വി​ധാ​ന​വും ഫോ​ൺ ന​ല്കു​ന്നു​ണ്ട്. പാ​നി​ക് ബ​ട്ട​ണും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

Latest Videos

undefined

ജി​യോ​ഫോ​ൺ വാ​ങ്ങു​ന്ന​വ​ർ​ക്ക് ര​ണ്ടു പ്ര​വേ​ശ​ന ഓ​ഫ​റു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ധി​യി​ല്ലാ​ത്ത ഡാ​റ്റ​യ്ക്കൊ​പ്പം പ​രി​ധി​യി​ല്ലാ​തെ കോ​ൾ, എ​സ്എം​എ​സ് സേ​വ​ന​ങ്ങ​ൾ ആ​സ്വ​ദി​ക്കാം. 153 രൂ​പ, 309 രൂ​പ ഓ​ഫ​റു​ക​ളാ​ണ് ഫീ​ച്ച​ർ​ഫോ​ണു​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ലാ​വ​ധി തു​ല്യ​മാ​ണെ​ങ്കി​ലും 309 രൂ​പ​യു​ടെ പാ​യ്ക്കി​ൽ ജി​യോ​ഫോ​ൺ ടി​വി സേ​വ​നം ല​ഭ്യ​മാ​കും. കേ​ബി​ൾ ഉ​പ​യോ​ഗി​ച്ച് ടി​വി​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ൽ കാ​ഴ്ച കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​കും. എ​ന്നാ​ൽ, 153 രൂ​പ​യു​ടെ വ​രി​ക്കാ​ർ​ക്ക് 500 എം​ബി വ​രെ മാ​ത്ര​മേ അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭി​ക്കൂ. 500 എം​ബി ക​ട​ന്നാ​ൽ വേ​ഗം കു​റ​യും.

ഇ​തു കൂ​ടാ​തെ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് 24 രൂ​പ, ഒ​രാ​ഴ്ച​ത്തേ​ക്ക് 54 രൂ​പ പാ​യ്ക്കു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, മേ​ൽ​പ്പ​റ​ഞ്ഞ പാ​യ്ക്കു​ക​ളെ​ല്ലാം ജി​യോ​ഫോ​ൺ വ​രി​ക്കാ​ർ​ക്കു മാ​ത്ര​മു​ള്ള​താ​ണ്. നി​ല​വി​ലു​ള്ള വ​രി​ക്കാ​ർ​ക്ക് ല​ഭ്യ​മാ​കി​ല്ല. 
ഓ​ഗ​സ്റ്റ് 24 മു​ത​ൽ പ്രീ ​ബു​ക്കിം​ഗ് ന​ട​ത്താ​നാ​കും. 

മൈ​ജി​യോ ആ​പ്, ജി​യോ ഓ​ഫ്‌​ലൈ​ൻ സ്റ്റോ​റു​ക​ൾ എ​ന്നി​വ വ​ഴി ബു​ക്ക് ചെ​യ്യാം. ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് സെ​പ്റ്റം​ബ​ർ മു​ത​ൽ ഫോ​ൺ വി​ത​ര​ണം​ ചെ​യ്തു തു​ട​ങ്ങും. ബു​ക്കിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ലാ​യി​രി​ക്കും വി​ത​ര​ണ​വും ന​ട​ക്കു​ക. ഓ​രോ ആ​ഴ്ച​യും 50 ല​ക്ഷം ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് അം​ബാ​നി​യു​ടെ ല​ക്ഷ്യം. 

click me!