ലാല്‍ ജോസും മോഹന്‍ലാലും ഒന്നിച്ച വെളിപാടിന്റെ പുസ്തകത്തിലെ 'ജിമിക്കി കമ്മല്‍' എന്ന ഗാനം ഏറെ ഹിറ്റായിരുന്നു. സിനിമയിലെ ഗാനത്തേക്കാള്‍ തരംഗമായിരുന്നു പിന്നാലെ വന്ന റിമീക്‌സ്. ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവടുവച്ച കൊച്ചി ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ അധ്യാപികമാരുടെ നേതൃത്വത്തിലുള്ള നൃത്തമാണ് 2017 ല്‍ യൂട്യൂബില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോയില്‍ രണ്ടാം സ്ഥാനത്ത്.
യൂട്യൂബ് റിവൈന്‍ഡ് ഇന്ത്യയിലാണ് പോയ വര്‍ഷം യൂട്യൂബിലെ ടോപ്പ് ട്രെന്‍ഡിങ് വീഡിയോകളുടെ കൂട്ടത്തിലാണ് കോളേജ് അധ്യാപികമാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോയും ഇടം പിടിച്ചത്. ഓണാഘോഷത്തിനിടെ നടന്ന ഈ നൃത്ത പ്രകടനമാണ്. ഇതുവരെ ഒരു കോടിയിലേറെ പേരാണ് ഇവരുടെ ഡാന്‍സ് കണ്ടത്. ഇരുപതോളം അദ്ധ്യാപകരും അത്ര തന്നെ വിദ്യാര്‍ത്ഥികളും ചുവട് വച്ച വീഡിയോയില്‍ കൂടുതല്‍ ശ്രദ്ധ കിട്ടിയത് മുന്‍ നിരകളില്‍ കളിച്ച രണ്ടു പേരാണ്. കുട്ടികളുടെ പ്രിയപ്പെട്ട ഷെറില്‍ ടീച്ചറും അന്ന ടീച്ചറുമാണിവര്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഷെറിലിന്റേയും സംഘത്തിന്റെയും ഡാന്‍സ് വീഡിയോയ്ക്ക് ആരാധകര്‍ ഏറെയുണ്ടായത്. അതുകൊണ്ടു തന്നെയാണ് സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ ഷെറിലിനേയും അന്നയെയും ഉള്‍പ്പെടുത്തിയത്. ജിമിക്കികമ്മല്‍ വീഡിയോ ഹിറ്റായതോടെ നിരവധി തമിഴ് പരിപാടികളില്‍ അതിഥികളായും ഇരുവരും പങ്കെടുത്തിരുന്നു.
undefined
രണ്ട് മണിക്കൂറത്തെ പരിശീലനം കൊണ്ട് പഠിച്ച ചുവടുകള്‍ ക്യാമറയില്‍ പകര്‍ത്തിയതും എഡിറ്റ് ചെയ്തതും കോളേജിലെ ഗ്രാഫിക് ഡിസൈനര്‍ ആയ ശ്യാം ആണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം കൂട്ടാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ആഘോഷം കോളേജില്‍ സംഘടിപ്പിച്ചത്.അധ്യാപകനായ മിഥുന്‍ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആയിരത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ഇതാദ്യമായാണ് ഒരു മലയാള ഗാനം രാജ്യത്തുടനീളം വൈറലാവുന്നത് ഹിന്ദിയിലും മറ്റ് ഭാഷകളിലും ജിമിക്കി കമ്മലിന് റീമേക്കുകളുണ്ടായി അടുത്തിടെ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ വരെ ജിമിക്കി കമ്മലിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ബിബി കി വൈന്‍സിന്റെ ഗ്രൂപ്പ് സ്റ്റഡി എന്ന വീഡിയോ ആണ് യൂട്യൂബില്‍ ഒന്നാമത്. 2017 ലെ ടോപ്പ് ട്രെന്‍ഡിങ് വീഡിയോകളെ കൂടാതെ ടോപ് ട്രെന്‍ഡിങ് മ്യൂസിക് വീഡിയോകളും ആഗോളതലത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള വീഡിയോകളും യൂട്യൂബ് റിവൈന്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.