കോഴിക്കോട്: മലയാളികള്‍ക്കിടയിലുള്ള ഐഎസ് ആശയപ്രചരണം നടന്നത് ഫേസ്ബുക്കും മെസ്സേജിംഗ് ആപ്പുകളും വഴി. ഐ എസ് അനുഭാവികള്‍ ആദ്യ ഘട്ടത്തില്‍ ആശയവിനിമയം നടത്തിയത് അന്‍സാറുല ഖലീഫ കേരള എന്ന പേജിലുടെയാണ്. തസ്ലീമ നസ്രിനെതിരെ വധഭീഷണി മുഴക്കിയത് ചര്‍ച്ചാ വിഷയമായതോടെ ഈ പേജ് അപ്രത്യക്ഷമാവുകയായിരുന്നു.
അന്‍സാറുള്‍ എന്ന് തുടങ്ങുന്ന പേരിലാണ് ഐസിസിന്‍റെ വിവിധരാജ്യങ്ങളിലെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. മലയാളികള്‍ അംഗങ്ങളായ അന്‍സാറുള്‍ ഖലീഫ എന്ന പേജ് ഈ മാസം തുടക്കം വരെ സജീവമായിരുന്നു. അക്ബര്‍ കെ പുരം, അബു മുയാദ് തുടങ്ങിയ വ്യാജ പേരുകളിലാണ് ഇതില്‍ പോസ്റ്റുകളിട്ടിരുന്നത്.
undefined
ഐസിസ് അനുഭാവം പ്രകടമാക്കുന്ന പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവമുള്ള ഈ പേജ് അപ്രത്യക്ഷമായത് തസ്ലിമ നസ്രീനെതിരെയുള്ള വധഭീഷണി പ്രത്യക്ഷപ്പെടതിന് പിന്നാലെയണ്. ഗള്‍ഫില്‍ നിന്നാണ് പേജ് അപഡേറ്റ് ചെയ്തതെങ്കിലും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കണ്ണികളെ കണ്ടെത്താനായിരുന്നില്ല.
വാട്ട്സ്ആപ്പ് അനിസ്സലാമികമാണെന്നും പകരം ടെലിഗ്രാം ഇപയോഗിക്കണമെന്നും ഇവര്‍ ആഹ്വാനം നല്‍കിയിരുന്നു. മുഖ്യധാരാ മുസ്ലിം സംഘടനകളുമായി ഐസിസ് അനുകൂലികള്‍ അകലം പാലിച്ചിരുന്നു. എന്നാല്‍ സമീപകാലത്തായി ചില തീവ്ര സ്വഭാവമുള്ള ത്വരീഖത്തുകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമായിരുന്നു.
ഇവയിലൂടെയും ഐസിസ് പ്രചാരണം നടന്നോ എന്ന് രഹസ്യാന്വേഷണവിഭാഗങ്ങള്‍ സംശയിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ, ആപ്പുകള്‍ എന്നിവയിലൂടെയാണ് ആശയപ്രചാരണം നടത്തിയെന്നതിനാല്‍ പ്രസിദ്ധീകരണങ്ങള്‍ ഒഴിവാക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇതാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു തുമ്പും കിടട്ടാതിരിക്കാനുള്ള കാരണവും. ഇതിന് മുമ്പെങ്ങുമില്ലാത്തവിധം
ഐസിസിന് കിട്ടിയ ആശയ പ്രചാരണത്തിന് വേദിയായത് സോഷ്യല്‍ മീഡിയ ആയതിനാല്‍ അത് വഴി വിവരം കണ്ടെത്താനുള്ള നീക്കങ്ങളാവും അന്വേഷണ ഏജന്‍സികള്‍ നടത്തുക.