കോലാലംപൂര്‍: നാലു കാലില്‍ നില്‍ക്കുന്ന ജീവി. വലുപ്പം ഏകദേശം ഒരു മുയലിനോളം വരും. തവളകളുടേതുപോലെ മുറുകെപിടിക്കാന്‍ സഹായിക്കുന്ന വിരലുകള്‍. തലയില്‍ കുറച്ച് നേര്‍ത്ത മുടിയിഴകളുണ്ട്. മനുഷ്യന്‍റെത് പോലെ മുഖം. രണ്ടു കൂര്‍ത്ത കോമ്പല്ലുകള്‍ വായില്‍ നിന്നും പുറത്തേയ്ക്ക് ചാടി നില്‍ക്കുന്നു. അല്‍പം നീണ്ട കഴുത്ത്. ബാക്കി ശരീരഭാഗങ്ങളെല്ലാം പൂച്ചയെപ്പോലെ. മലേഷ്യയില്‍ നിന്നാണ് ഈ ചിത്രം വൈറലാകുവാന്‍ തുടങ്ങിയത്.
undefined
മലേഷ്യയിലെ അതിര്‍ത്തി പ്രദേശമായ പഹാങ്കില്‍ കണ്ടെത്തിയ ജീവി എന്നു പറഞ്ഞായിരുന്നു ഇവന്‍ വൈറലായത്. ഇതിന്റെ വീഡിയോയും ഇതിന് പിന്നാലെ പുറത്ത് എത്തിയിരുന്നു. വീഡിയോ പ്രചരിപ്പിച്ചവര്‍ തന്നെ അതിന് വിശദീകരണവും നല്‍കി. സംഗതി ഏതോ അന്യഗ്രഹജീവിയാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ വൈറലായതോടെ മലേഷ്യന്‍ പോലീസിന് വെറുതെയിരിക്കാന്‍ പറ്റിയില്ല.
തെക്കന്‍ മലേഷ്യയിലാണ് പഹാങ്ക്. അവിടെ ഒരിടത്തും ഇത്തരത്തിലൊരു ജീവിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്ലെന്നായിരുന്നായിരുന്നു ആദ്യം വന്ന വിശദീകരണം. ഫോട്ടോയിലെ ജീവി വെറും നുണയാണ്. ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടത്. അതില്‍ കൃത്രിമം വരുത്തിയിട്ടുമുണ്ട്. സിലിക്കണ്‍ കൊണ്ടു നിര്‍മിച്ച വിചിത്രജന്തുവിന്റെ പാവയാണിതെന്നും പോലീസ് വിശദീകരിച്ചു.