യൂറോപ്പില്‍ നേട്ടമുണ്ടാക്കി ഐഫോണ്‍

By Web Desk  |  First Published Mar 16, 2017, 7:11 PM IST

ബര്‍ലിന്‍: യൂറോപ്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആപ്പിള്‍ ഐഫോണ്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നു. യൂറോപ്യന്‍ വിപണിയില്‍ 22.7 ശതമാനം ആയിരിക്കുകയാണ് ഐഫോണിന്‍റെ ആധിപത്യം 2.4 ശതമാനം ആണ് ഇത് വര്‍ദ്ധിച്ചത്. ഇയു5 രാജ്യങ്ങളിലെ മികച്ച വില്‍പ്പനയാണ് ഐഫോണിന് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഇയു5 രാജ്യങ്ങള്‍ എന്നാല്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍, ബ്രിട്ടണ്‍ എന്നിവയാണ്.

അതേ സമയം യൂറോപ്പില്‍  72.9 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്ന ആന്‍ഡ്രോയ്ഡ്  ജനുവരിയില്‍ അവസാനിച്ച പാദത്തിലെ കണക്കില്‍ 1.4 ശതമാനം വില്‍പ്പന വര്‍ദ്ധിപ്പിച്ച് 74.3 ശതമാനം വിപണി വിഹിതം കൈകാര്യം ചെയ്യുന്നു. എന്നാല്‍ ഏക ബ്രാന്‍റ് എന്ന നിലയില്‍ ആപ്പിള്‍ ഐഫോണ്‍ യൂറോപ്പിനെ കീഴടക്കി എന്നു തന്നെ പറയാം.

Latest Videos

ഐഫോണ്‍ 7 ലേക്ക് മാറുവാന്‍ കൂടുതല്‍ യൂറോപ്പുകാര്‍ കാണിച്ച താല്‍പ്പര്യമാണ് യൂറോപ്പില്‍ ആപ്പിള്‍ ഐഫോണ്‍ 7 വില്‍പ്പന വര്‍ദ്ധിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അടുത്തതായി ഇറക്കാന്‍ ഇരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ പുതിയ പതിപ്പിനും ഇതേ പ്രതികരണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആപ്പിള്‍.

click me!