ആപ്പിള്‍ ഐഫോണ്‍ 8 പ്രത്യേകതകള്‍ പുറത്ത്

By Web Desk  |  First Published Apr 30, 2017, 9:58 AM IST

സെപ്തംബറില്‍ ആപ്പിള്‍ ഐഫോണിന്‍റെ പത്താം വാര്‍ഷികം പ്രമാണിച്ച് ആപ്പിള്‍ ഇറക്കുന്ന ഐഫോണ്‍ 8ന്‍റെ പ്രത്യേകതകള്‍ പുറത്ത്. ആപ്പിള്‍ ആരാധകരെ ഞെട്ടിക്കുന്ന പ്രത്യേകതകള്‍ തന്നെയാണ് പുറത്തുവരുന്ന വാര്‍ത്ത പ്രകാരം ഐഫോണ്‍ 8നുള്ളത്. എന്നാല്‍ മുന്‍പ് പ്രചരിച്ച പല പ്രത്യേകതകളും ആപ്പിള്‍ ഐഫോണ്‍8 ഉള്‍ക്കൊണ്ടേക്കില്ല എന്ന അഭ്യൂഹവും ശക്തമായി നിലനില്‍ക്കുന്നു.

ഡിസ്‌പ്ലേയില്‍ത്തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തും എന്നാണ് ആപ്പിള്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടാവില്ല എന്നാണ് ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഐഫോണിന്‍റെ പത്താം വാര്‍ഷിക പതിപ്പാണ് പുറത്തിറക്കാനൊരുങ്ങുന്നത്. 4.7 ഇഞ്ച് മുതല്‍ 5.8 ഇഞ്ച് വരെ വലിപ്പമുള്ള 4 വേരിയന്റുകള്‍ ഫോണിനുണ്ടാവും. 

Latest Videos

undefined

പിന്നിലെ രണ്ട് ക്യാമറയില്‍ ഓഗ്മെന്‍റ് റിയാലിറ്റി ഉള്‍പ്പെടുത്തും. യുഎസ്ബി സി ടൈപ്പ് പോര്‍ട്ട് ഉള്‍പ്പെടുത്തിയാലും അതിശയിക്കാനില്ല. ആപ്പിള്‍ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിത്തുടങ്ങി എന്നാണ് മനസിലാക്കേണ്ടത്.

വിര്‍ച്ച്വല്‍ ഹോം ബട്ടണ്‍ ഒഴിവാക്കിയേക്കും. ഐറിസ് സ്‌കാനര്‍ ഉണ്ടാകുമെന്ന ആപ്പിളിന്‍റെ അവകാശവാദത്തിന് പൂര്‍ണമായ ഉറപ്പില്ല. വയര്‍ലെസ് ചാര്‍ജിംഗ് ഉണ്ടാവും. വാട്ടര്‍ പ്രൂഫിംഗ് കൂടുതല്‍ കാര്യക്ഷമമാകും. ബെയ്‌സ് മോഡലില്‍ത്തന്നെ 64 ജിബി ആന്തരിക സംഭരണ ശേഷിയും 3 ജിബി റാമും ഉണ്ടാകും. 1000 ഡോളറാണ് വില പ്രതീക്ഷിക്കുന്നത്.

click me!