ചില ആഴ്ചകള്‍ക്ക് മുന്‍പാണ് ആപ്പിള്‍ ആഗോള വ്യപകമായി തങ്ങളുടെ പുതിയ ഓപ്പറേറ്റിംസ് സിസ്റ്റം ഐഒഎസ് 11 പ്രഖ്യാപിച്ചത്. ഐഫോണ്‍ ഐപാഡ് തുടങ്ങിയവയ്ക്കായി പ്രഖ്യാപിച്ച ഐഒഎസ് വന്‍ തോതിലാണ് ആപ്പിള്‍ പ്രേമികള്‍ അപ്ഡേറ്റ് ചെയ്തത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരാതികളും ഉയര്‍ന്നു തുടങ്ങി. എന്തോക്കെയാണ് ഐഒഎസ് 11 ഉയര്‍ത്തിയ പ്രധാന പ്രശ്നങ്ങള്‍ എന്ന് നോക്കാം.
1. ബാറ്ററി ചാർജ് നിൽക്കുന്നില്ല
2. വൈ-ഫൈ കണക്ട് ചെയ്യാൻ സാധിക്കുന്നില്ല
3.പതിവില്ലാത്ത വിധം ഗാഡ്ജറ്റ് ചൂടാകുന്നു
4.ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിലെ പ്രശ്നം
undefined
ഈ പ്രശ്നങ്ങളില്‍ ചില വസ്തുകള്‍ ഉണ്ടെന്നതാണ് സത്യം. ജൂണിൽ ബീറ്റ പതിപ്പ് അവതരിപ്പിച്ച് സെപ്തംബര്‍ 19ന് ഇറക്കിയ ഐഒഎസ് 11 ന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആപ്പിളിന് സമയം കിട്ടിയില്ലെ എന്ന ചോദ്യം ഉയരുമ്പോള്‍ തന്നെ ഈ പ്രശ്നങ്ങളെ ഇപ്പോള്‍ അപ്ഡേറ്റ് ചെയ്തവര്‍ക്ക് എങ്ങനെ പരിഹരിക്കാം എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
1. ബാറ്ററിയുടെ ചാർജ് നേരത്തത്തെപ്പോലെ നിൽക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്നമാണ്. ഇതിനായി ഐഫോൺ സെറ്റിംഗ്സിൽ പോയി ബാറ്ററി പവർ എന്ന ഓപ്ഷന് സെലക്ട് ചെയ്താൽ ഏതൊക്കെ ആപ്പുകളാണ് ബാറ്ററി കൂടുതലായി ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കും. ബാറ്ററി കൂടുതലായി ഉപയോഗിക്കുന്ന ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്ത് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാം. പ്രശ്നം പരിഹരിക്കുന്നതുവരെ ഐഒഎസ് 10.3.3 എന്ന ഒഎസ് വേർഷൻ ഉപയോഗിച്ച് തത്കാലം ബാറ്ററി ചാർജ് കുറയുന്ന പ്രശ്നത്തിൽനിന്ന് രക്ഷപ്പെടാവുന്നതാണ്.
2. ഐഒഎസ് 11 ഉപയോഗിച്ച പലരും ഫോൺ ചൂടാവുന്നതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ടെന്ന് മാത്രം. ലൊക്കേഷൻ സർവീസും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകളുടെ പ്രവർത്തനവും നിർത്തിയാൽ ഒരു പരിധിവരെ ഫോൺ ചൂടാവുന്നത് കുറയ്ക്കാൻ കഴിയും. ഫോണിന് ബാക് കവർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് താത്കാലികമായി ഊരി മാറ്റിവയ്ക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും. ചില ഫോണുകൾ ചാർജ് ചെയ്യുമ്പോഴാണ് ചൂടാവുന്നതായി പരാതിയുള്ളത്. ഇടയ്ക്ക് ഫോൺ ഡിസ്കണക്ട് ചെയ്ത ശേഷം വീണ്ടും ചാർജ് ചെയ്താൽ ഒരു പരിധിവരെ ഫോൺ അമിതമായി ചൂടാവുന്നതിന് പരിഹാരമാകും. അതാത് ഫോണിന്റെ ചാർജർ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
3. പുതിയ അപ്ഡേഷനിൽചില ആപ്പുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. ചില ആപ്പുകൾ തുറക്കാന്‍ സാധിക്കുന്നില്ല, ചിലത് ഇന്‍സ്റ്റാള്‍ ആകുന്നില്ല തുടങ്ങിയതാണ് പ്രശ്നം. ഐഒഎസ് 11ൽ 64 ബിറ്റ് ആപ്പുകൾ മാത്രമെ ഉപയോഗിക്കാൻ സാധിക്കൂ. സാധാരണ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആപ്പുകൾ 32 ബിറ്റ് ആണ്. ഇത് അപ്ഡേറ്റ് ചെയ്താൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും. വീണ്ടും ആപ്പ് കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അത് അൺഇൻസ്റ്റാൾ ചെയ്ത ശേഷം വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. പ്രശ്നം തുടരുകയാണെങ്കിൽ ആപ് സ്റ്റോറിൽ പോയി ആപ് സപ്പോർട്ടിൽ സഹായം ആവശ്യപ്പെടാവുന്നതാണ്.
4. പുതിയ ഐഒഎസിൽ പ്രവർത്തിക്കുന്ന ഐഫോൺ വൈ-ഫൈയിൽ കണക്ട് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ഉപയോക്താക്കൾ പറയുന്നു. ഫോണും വൈ-ഫൈ റൂട്ടറും റീസ്റ്റാർട്ട് ചെയ്താൽ പ്രശ്നത്തിന് ഒരുപക്ഷേ പരിഹാരമാകും. സെറ്റിംഗ്സ്- ജനറൽ- റീസെറ്റ്- റീസെറ്റ് നെറ്റ്വർക്ക് സെറ്റിംഗ്സ് എന്ന ഓപ്ഷനിൽ പാസ്വേർഡ് നെറ്റ്വർക്കും പാസ്വേഡും റീസെറ്റ് ചെയ്തും വൈ-ഫൈ കണക്ട് ചെയ്യാനുള്ള ബുദ്ധിമുട്ടിൽ നിന്നു രക്ഷപ്പെടാവുന്നതാണ്.