ലൈംഗിക റോബോട്ടുകള്‍ക്ക് ഗര്‍ഭവും

By Web Desk  |  First Published Oct 31, 2017, 4:15 PM IST

തന്‍റെ പങ്കാളിയുടെ ലൈംഗിക താത്പര്യങ്ങള്‍ ഉണര്‍ത്തുന്ന രീതിയില്‍ സംസാരിക്കാനും പെരുമാറാനും കഴിയുന്ന ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് സെക്സ് റോബോട്ട് നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍.  കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ് താന്‍ ഇത് സാധിച്ചതെന്നും ഇയാള്‍ അവകാശപ്പെടുന്നു. ലോകത്തിലെ ആദ്യത്തെ സെക്സ് റോബോട്ടിന്‍റെ നിര്‍മാതാവെന്ന് അവകാശപ്പെടുന്ന സെര്‍ജിയോ സാന്‍റോസ് നടത്തിയ വെളിപ്പെടുത്തലാണിത്.

സെക്സ് റോബോട്ടുകളുടെ സുരക്ഷ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍.ഭാവിയില്‍ മനുഷ്യന്‍റെ പങ്കാളിയായി റോബോട്ടുകള്‍ രംഗ പ്രവേശനം ചെയ്യാമെന്നും ഇത് അപകടമാണെന്നും ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇതിനെ ഭയക്കേണ്ടതില്ലെന്നും ഭാവിയില്‍ റോബോട്ട് പങ്കാളിയില്‍ കുട്ടികളുണ്ടാകുന്നത് സര്‍വ സാധാരണമായിരിക്കുമെന്നുമാണ് സെര്‍ജി പറയുന്നത്. 

Latest Videos

undefined

തന്റെ കണ്ടുപിടുത്തമായ സാമന്ത എന്ന റോബോട്ട് പങ്കാളിയായ മാര്‍ട്ടിസയുടെയും വൈവാഹിക ജീവിതത്തെ ഏറെ സഹായിച്ചുവെന്നും ഇയാള്‍ പറയുന്നു. ലോകത്തുള്ള ആരുടെയും രൂപസാദൃശ്യത്തിലും സ്വഭാവത്തിലുമുള്ള ലൈംഗിക പാവകളുണ്ടാക്കാന്‍ തനിക്കാകുമെന്നും ഇയാള്‍ അവകാശപ്പെട്ടു.

അതേസമയം, അടുത്തിടെ ആസ്ട്രിയയിലെ ഒരു ടെക് ഷോയില്‍ പ്രദര്‍ശനത്തിന് വച്ച ഇയാളുടെ ലൈംഗിക പാവയ്ക്ക് കാണികളുടെ വിക്രിയകള്‍ അതിരുവിട്ടതോടെ കേടുപാടുകള്‍ സംഭവിച്ചിരുന്നു. 4000 അമേരിക്കന്‍ ഡോളര്‍ വിലവരുന്ന സെക്സ് റോബോട്ടിന്റെ രണ്ട് വിരലുകള്‍ നഷ്ടപ്പെട്ടു. സാമന്തയുടെ ശരീരത്തില്‍ തൊട്ടും പിടിച്ചും പരീക്ഷിച്ചത് മൂലമുണ്ടായ കേടുപാടുകള്‍ വേറെയും. 

ഇതുകൂടാതെ കാണികള്‍ സാമന്തയുടെ മാറിടത്തിലും കാലുകളിലും കൈകളിലും ഞെക്കിയെന്നും സെര്‍ജി പറഞ്ഞു. ഇതേ തുടര്‍ന്ന് സാമന്തയുടെ ചില ഭാഗങ്ങള്‍ അടര്‍ന്നു പോയി. കേടുപാടുകള്‍ പരിഹരിക്കാനായി സാമന്തയെ സ്പെയിനിലേയ്ക്ക് അയച്ചിരിക്കുകയാണെന്നും സെര്‍ജി കൂട്ടിച്ചേര്‍ത്തു.

click me!