കനത്ത മഴ; പൊതുജനങ്ങള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

By Web Desk  |  First Published Jul 15, 2018, 5:30 PM IST
  • കനത്ത മഴ
  • ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍

തിരുവനന്തപുരം:കാലവര്‍ഷം കലിതുള്ളുമ്പോള്‍ ജനങ്ങള്‍ ദുരിതത്തിലാണ്. മഴക്കെടുതി രൂക്ഷമായതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ചില സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. തുടര്‍ച്ചയായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം  ഉരുള്‍പൊട്ടല്‍ , മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം.ഈ വരുന്ന 17 വരെ അതിശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ മുന്നറിയിപ്പ് ശ്രദ്ധയോടെ കണക്കാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു.

സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

Latest Videos

undefined

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്.     പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

3. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍     സാധ്യതയുണ്ട. ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

4. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം

5. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

6. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു

7. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക

click me!