ചൊവ്വയെപ്പറ്റിയുള്ള പഠനത്തിൽ വഴിത്തിരിവ്; ഇന്‍സൈറ്റ് ആദ്യ മിനിട്ടിൽ തന്നെ ചിത്രങ്ങൾ അയച്ചു തുടങ്ങി

By Web Team  |  First Published Nov 27, 2018, 9:22 AM IST

അമേരിക്കയുടെ പര്യവേഷണ ഉപഗ്രഹമായ ഇൻസൈറ്റ് ചൊവ്വയിൽ സുരക്ഷിതമായി ഇറങ്ങി.ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റിയുള്ള പഠനം ലക്ഷ്യം വെച്ച് ആറ് മാസം മുൻപാണ് നാസ ഇൻസൈറ്റ് വിക്ഷേപിച്ചത്. 


കാലിഫോര്‍ണിയ: അമേരിക്കയുടെ പര്യവേഷണ ഉപഗ്രഹമായ ഇൻസൈറ്റ് ചൊവ്വയിൽ സുരക്ഷിതമായി ഇറങ്ങി.ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റിയുള്ള പഠനം ലക്ഷ്യം വെച്ച് ആറ് മാസം മുൻപാണ് നാസ ഇൻസൈറ്റ് വിക്ഷേപിച്ചത്. 

ഇൻസൈറ്റ് ചൊവ്വയിലെത്തി ആദ്യ മിനിട്ടിൽ തന്നെ ചിത്രങ്ങൾ അയച്ചു തുടങ്ങി.ഉപരിതലത്തിൽ നിന്നും 16 മീറ്റർ ഉള്ളിലുള്ള വിവരങ്ങൾ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയക്കാനുള്ള സംവിധാനങ്ങൾ ഇൻസൈറ്റിലുണ്ട്.

Latest Videos

undefined

ചൊവ്വയെപ്പറ്റിയുള്ള പഠനത്തിൽ ശാസ്ത്രലോകത്തിന് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഇൻസൈറ്റ്. ചൊവ്വാ ഗ്രഹത്തിന്റെ  ആന്തരികഘടനയെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ദൗത്യം നൽകുമെന്നാണു പ്രതീക്ഷ. ചൊവ്വയുടെ കമ്പനങ്ങളും അളക്കും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങൾ ദൗത്യത്തിനൊപ്പമുണ്ട്.

ഇൻസൈറ്റിന്‍റെ ലാൻഡിംഗ് ദൃശ്യങ്ങളുടെ തത്സമയസംപ്രേഷണം കാണാം:

click me!