നാവികസേനയുടെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു

By Web Desk  |  First Published Aug 24, 2016, 6:37 AM IST

ദില്ലി: നാവികസേനയുടെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് കപ്പന്‍ നിര്‍മാണ കമ്പനിയായ ഡിസിഎന്‍എസില്‍ നിന്നാണ് 22,000 പേജുള്ള വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് വാര്‍ത്ത.

ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയാണ് ഫ്രഞ്ച് കമ്പനി നാവികസേനയ്ക്ക് വേണ്ടി നിര്‍മിക്കുന്നത്. അന്തര്‍വാഹിനിയുടെ എല്ലാ വിവരങ്ങളും സംബന്ധിച്ചുള്ള രേഖകളും ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌കോര്‍പീന്‍ വിഭാഗത്തില്‍പെട്ട അന്തര്‍വാഹിനി ആദ്യം ഇന്ത്യയിലാണ് നിര്‍മിച്ചത്. 2016-ല്‍ ഇതിന്റെ പരീക്ഷണ ഓട്ടവും നടത്തിയിരുന്നു. നാവികസേനയിലേയ്ക്ക് സ്‌കോര്‍പീന്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സുപ്രധാന വിവരങ്ങള്‍ ചോരുന്നത്.

Latest Videos

എന്നാല്‍ ഇത്തരത്തില്‍ തങ്ങളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ചോരില്ലെന്നാണ് ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസിന്റെ വാദം. ഇന്ത്യയില്‍ നിന്നു തന്നെയാവും വിവരങ്ങള്‍ ചോര്‍ന്നതെന്നും കമ്പനി അവകാശപ്പെടുന്നു. 12 അന്തര്‍വാഹനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഓസ്‌ട്രേലിയയില്‍ നിന്നും അടുത്തിടെ ഫ്രഞ്ച് കമ്പനിക്ക് ലഭിച്ചിരുന്നു.

click me!