റെയിൽവേ യാത്രക്കാർക്കുള്ള ഇ-ടിക്കറ്റിംഗ്, യാത്ര, താമസ റിസർവേഷനുകൾ, വിനോദ ആപ്പുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു.
പുതിയ മൊബൈൽ ആപ്പുമായി റയിൽവേ. 3i ഇൻഫോടെക്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂറെ ഭാരത് നെറ്റ്വർക്കും റയിൽടെല്ലും ചേർന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. PIPOnet എന്നാണ് മൊബൈൽ ആപ്പിന്റെ പേര്.
റെയിൽവേ യാത്രക്കാർക്കുള്ള ഇ-ടിക്കറ്റിംഗ്, യാത്ര, താമസ റിസർവേഷനുകൾ, വിനോദ ആപ്പുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാകുമെന്ന് ന്യൂറെ ഭാരത് നെറ്റ്‌വർക്ക് സിഇഒ സക്സ് കൃഷ്ണ പറഞ്ഞു. നെറ്റ്ഫ്ലിക്സ്, ഊബർ, ഒല എന്നീ ആപ്പുകളുമായി ചേർന്നാണ് ഇവ പ്രവർത്തിക്കുന്നത്. ആപ്പ് വഴി യാത്രക്കാർക്ക് ഇ-ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, പോർട്ടർമാർ, താമസം, ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങൾ ബുക്ക് ചെയ്യാനാകും. പരസ്യദാതാക്കൾക്കും ഈ പ്ലാറ്റ്ഫോം സഹായകമാണ്.
undefined
"ഏകദേശം 1.7 ദശലക്ഷം ആളുകൾ ദിവസവും റയിൽവേയുടെ വൈഫൈ നെറ്റ്‌വർക്കിലേക്ക് ലോഗിൻ ചെയ്യുന്നുണ്ട്. ഏകദേശം ഒരു ലക്ഷം ഗ്രാമങ്ങൾ ഇന്ത്യൻ റെയിൽവേയുടെ ചുറ്റളവിൽ അതായത് അഞ്ചു കിലോമീറ്ററിനുള്ളിൽ ഉണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. നൂതന ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഞങ്ങളുടെ പാർട്ണർമാർക്ക് ധാരാളം പരസ്യദാതാക്കളെ ആകർഷിക്കാൻ കഴിയും. അവർക്ക് മറ്റ് നിരവധി സംരംഭങ്ങളെയും ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താനാകും" റെയിൽടെൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കുമാർ പറഞ്ഞു. 3i ഇൻഫോടെക്, എഫ്ഐഎസ്എസ്ടി, യെല്ലോ എന്നിവയുടെ സംയുക്ത സംരംഭമായ ന്യൂറെ ഭാരത് നെറ്റ്‌വർക്കുമായി റെയിൽടെൽ അഞ്ച് വർഷത്തേക്ക് എക്സ്ക്ലൂസീവ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
Read Also: ഇഷ്ടപ്പെട്ട കമ്പനിയിൽ ജോലി നേടാം ; ടിപ്പ്സ് പങ്കുവെച്ച് ഗൂഗിളിലെ സോഫ്റ്റ്വെയർ എഞ്ചിനിയർ