മുംബൈ: നാസയുടെ അടുത്തകാലത്തെ ഏറ്റവും വലിയ ഭൗതിക ശാസ്ത്ര പരീക്ഷണത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജയായ വനിത. ബംഗാളില്‍ പിതൃവേരുകള്‍ ഉള്ള അനിത സെന്‍ഗുപ്തയാണ് നാസ അടുത്തിടെ വികസിപ്പിത്ത കോള്‍ഡ് ആറ്റം ലാബോറട്ടറി (സിഎഎല്‍) വികസിപ്പിക്കുന്നതിന്‍റെ ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ചത്.
ശൂന്യാകാശത്തേക്കാള്‍ 10 ദശലക്ഷം കൂടുതല്‍ തണുപ്പായിരിക്കും സിഎഎല്ലില്‍. തിങ്കളാഴ്ച സിഎഎല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നു. ആന്‍ഡ്രാസ് റോക്കറ്റ് ഉപയോഗിച്ചാണ് സിഎഎല്‍ അമേരിക്കയിലെ വെര്‍ജീനിയയില്‍ സ്ഥിതി ചെയ്യുന്ന നാസ വാളോപ്സ് സംവിധാനത്തില്‍ നിന്നും ഐഎസ്എസിലേക്ക് അയച്ചത്.
undefined
മൈക്രോഗ്രാവിറ്റി പരിസ്ഥിതിയില്‍ അള്‍ട്ര കോള്‍ഡ് ആറ്റങ്ങളെ നിരീക്ഷിക്കാന്‍ സിഎഎല്‍ വഴി സാധിക്കും എന്നാണ് നാസ പ്രതീക്ഷിക്കുന്നത്. അനിത സെന്‍ഗുപ്തയുടെ നിര്‍ദേശമാണ് സിഎഎല്ലിന്‍റെതെന്ന്. 2012 ലെ ചൊവ്വയില്‍ ഇറങ്ങിയ ക്യൂരിയോസിറ്റി ദൗത്യത്തിലും അനിതയ്ക്ക് മുഖ്യ പങ്കുണ്ടായിരുന്നു.
അഞ്ച് കൊല്ലത്തെ ഗവേഷണമാണ് സിഎഎല്‍ വികസിപ്പിക്കാന്‍ ആവശ്യമായി വന്നത്. പ്രപഞ്ചത്തിന്‍റെ ആദ്യത്തെ വികാസം സംബന്ധിച്ചും, ആറ്റത്തിന്‍റെ സ്വഭാവം സംബന്ധിച്ചും നിര്‍ണ്ണായക വിവരങ്ങള്‍ സിഎഎല്‍ നല്‍കുമെന്നാണ് പ്രതീക്ഷ അനിത സെന്‍ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.