ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ അഗ്നി-2 വിജയകരമായി പരീക്ഷിച്ചു

By Web Desk  |  First Published May 4, 2017, 9:26 AM IST

ദില്ലി: ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ അഗ്നി-2 വിജയകരമായി പരീക്ഷിച്ചു. ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ഒഡീഷയിലെ എ.പി.ജെ. അബ്ദുൾ കലാം (വീലർ ദ്വീപ്) ദ്വീപിലായിരുന്നു പരീക്ഷണം. വ്യാഴാഴ്ച രാവിലെ 10.22നായിരുന്നു പരീക്ഷണം.

2000 കിലോമീറ്ററാണ് അഗ്നി രണ്ടിന്‍റെ ദൂരപരിധി. അഗ്നി രണ്ടിന് 20 മീറ്റർ നീളവും 17 ടൺ ഭാരവുമാണുള്ളത്. ഒരു ടൺ ഭാരമുള്ള ആണവായുധം വഹിക്കാൻ അഗ്നി രണ്ടിനാകും. 

Latest Videos

ഇന്ത്യയുടെ ഡിആർഡിഒയാണ് അഗ്നി രണ്ട് വികസിപ്പിച്ചെടുത്തത്. ആണവവാഹക മിസൈൽ രംഗത്ത് ഇന്ത്യയുടെ ശക്‌തി സ്രോതസാണ് അഗ്നി ശൃംഖല മിസൈലുകളും പൃഥ്വിയും. 

click me!