അഗ്നി-1 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

By Web Desk  |  First Published Feb 6, 2018, 1:28 PM IST

ബാലസോര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൃസ്വദൂര അണ്വായുധ ശേഷിയുള്ള അഗ്നി-1 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു പരീക്ഷണം. സൈന്യത്തിലെ സ്ട്രാറ്റജിക്കല്‍ ഫോഴ്‌സ് കമാന്‍ഡ് വിഭാഗമാണ് പരീക്ഷണം നടത്തിയത്.

700 കിലോമീറ്റര്‍ ആണ് മിസൈലിന്റെ ദൂരപരിധി. 12 ടണ്‍ ഭാരമുള്ള മിസൈലിന് 1000 കിലോ അണ്വായുധം വഹിക്കാനുള്ള ശേഷിയുണ്ട്. ഡിഫന്‍സ് റിസേര്‍ച് ഡവലപ്‌മെന്റ് ലബോറട്ടറി, റിസേര്‍ച്ച് സെന്റര്‍ ഇമരാത്ത എന്നിവയുമായി ചേര്‍ന്ന് അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറിയാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്.

Latest Videos

click me!