ഏറ്റവും വിഷമുള്ള മത്സ്യം വിറ്റുപോയി; ആശങ്കയില്‍ ജപ്പാന്‍

By Web Desk  |  First Published Jan 18, 2018, 4:42 PM IST

ടോക്കിയോ: ലോകത്തിലെ ഏറ്റവും വിഷമുള്ള മത്സ്യം ഒരു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്നും വി​റ്റു​പോ​യ​തി​ന്‍റെ ആ​ശ​ങ്ക​യി​ലാ​ണ് ജ​പ്പാ​ൻ. ജ​ന​ങ്ങ​ൾ​ക്ക് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ധ്യ​ജ​പ്പാ​നി​ലെ ഗാ​മാ​ഗോ​റി ന​ഗ​ര​ത്തി​ലെ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് അ​ഞ്ച് പാ​യ്ക്ക​റ്റ് ഫു​ഗു മ​ത്സ്യ​മാ​ണ് വി​റ്റു​പോ​യി​രി​ക്കു​ന്ന​ത്. കൊ​ടും​വി​ഷം ഉ​ൾ​ക്കൊ​ള്ളു​ന്ന ക​ര​ൾ നീ​ക്കം ചെ​യ്യാ​തെ​യാ​ണ് മ​ത്സ്യം വി​റ്റു​പോ​യി​രി​ക്കു​ന്ന​ത്. 

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്നു പാ​യ്ക്ക​റ്റു​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴും ര​ണ്ടു പാ​യ്ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​താ​ണ് ആ​ശ​ങ്ക​യ്ക്കു ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ അ​ധി​കൃ​ത​ർ ലൗ​ഡ്സ്പീ​ക്ക​റി​ലൂ​ടെ​യാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
സാ​ധാ​ര​ണ ശൈ​ത്യ​കാ​ല​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വി​ല​കൂ​ടി​യ മ​ത്സ്യ​മാ​ണ് ഫു​ഗു. 

Latest Videos

undefined

മാ​ര​ക വി​ഷം അ​ട​ങ്ങി​യ​താ​ണെ​ങ്കി​ലും മാം​സം അ​തീ​വ രു​ചി​ക​ര​മാ​ണെ​ന്ന​താ​ണ് ഈ ​മ​ത്സ്യ​ത്തെ പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​ത്. വി​ഷം നീ​ക്കം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് മീ​ൻ വി​ൽ​പ്പ​ന​യ്ക്കു ത​യാ​റാ​ക്കു​ന്ന​ത്. ഫു​ഗു​വി​ന്‍റെ വി​ഷം സ​യ​നൈ​ഡി​നേ​ക്കാ​ൾ 1,200 മ​ട​ങ്ങ് മാ​ര​ക​മാ​ണ്. ഈ ​മീ​ൻ ഭ​ക്ഷ​ണ​ത്തി​നാ​യി ത​യാ​റാ​ക്കു​ന്ന​ത് അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​ണ്. ചെ​റി​യൊ​രു അ​ശ്ര​ദ്ധ​പോ​ലും മ​ര​ണ​കാ​ര​ണ​മാ​കും. 

മീ​നി​ന്‍റെ ക​ര​ളി​ലും മു​ട്ട​യി​ലും പു​റം​തൊ​ലി​യി​ലു​മാ​ണ് വി​ഷം അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഫു​ഗു ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സും പ്ര​ത്യേ​ക പ​രി​ശീ​ല​വും ആ​വ​ശ്യ​മാ​ണ്. മൂ​ന്നു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​മാ​ണ് നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്.
 

click me!