ന്യൂയോർക്ക്: ആഗോള സ്മാർട്ഫോണ്‍ വില്പനയിൽ ടെക് ഭീമൻ ആപ്പിളിനെ മറികടന്ന് ചൈനീസ് മൊബൈൽ ഫോണ്‍ നിർമാതാക്കളായ ഹുവൈ. വില്പനയിൽ ആപ്പിളിനെ പിന്തള്ളി രണ്ടാം സ്ഥാനമാണ് ഹുവൈ സ്വന്തമാക്കിയിരിക്കുന്നത്. സാംസങ് ആണ് ഒന്നാംസ്ഥാനത്തുള്ളത്. കൗണ്ടർപോയിന്റ് എന്ന മാർക്കറ്റ് റിസർച്ച് സ്ഥാപനം ജൂണ്‍, ജൂലൈ മാസങ്ങളിലെ വില്പനയുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് കന്പനികളുടെ വില്പന വിവരങ്ങൾ വെളിവായത്.
ചൈനീസ് വിപണിയിലുള്ള മേൽക്കൈയാണ് ഹുവൈക്ക് നേട്ടം നേടിക്കൊടുത്തതെന്നു കൗണ്ടർപോയിന്റ് റിസർച്ച് ഡയറക്ടർ പീറ്റർ റിച്ചാർഡ്സണ് പറഞ്ഞു. മൊബൈൽ ഫോണ്‍ നിർമാണരംഗത്ത് ചൈനീസ് കന്പനികളുടെ ആധിപത്യം ഏറെ പ്രകടമാണെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവുമധികം വിറ്റഴിച്ച സ്മാർട് ഫോണ്‍ എന്ന റിക്കാർഡ് ആപ്പിളിന്റെ ഐഫോണ്‍ 7നാണ്.