ഹുവാവെയുടെ ഏറ്റവും പുതിയ മൈമാങ് 6 മോഡലുകള്‍ പുറത്തിറക്കി .ചൈനവിപണിയില്‍ ഇതിനു മറ്റൊരു വിളിപ്പേരാണുള്ളത്. ഹുവാവെ 'മേറ്റ് 10 എന്നാണ് ചൈനയില്‍ അറിയപ്പെടുന്നത് . ഇതിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഇതിന്റെ 4 പ്രധാന ക്യാമെറകളാണ് . 5.9ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .
2160x1080 പിക്‌സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .ഒക്ട കോര്‍ Kirin 659 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇനി ഇതിന്‍റെ ആന്തരിക സവിശേഷതകള്‍ പറയുകയാണെങ്കില്‍ 4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ഇതിനുണ്ട് . മെമ്മറി കാര്‍ഡ് മുഖേന ഇതിന്‍റെ മെമ്മറി വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ്.
undefined
ആന്‍ഡ്രോയ്ഡ് നൗഗാട് 7.0 ലാണ് ഇതിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഇതിന്‍റെ പിന്‍ വശത്തു ഇരട്ട ക്യാമറകളുണ്ട്. 16.2 മെഗാപിക്‌സലിന്‍റെ ക്യാമറകളെ കൂടാതെ കൂടാതെ മുന്‍ വശത്തു 13.2 മെഗാപിക്‌സലിന്‍റെ ക്യാറകളുണ്ട്. 3340എംഎച്ചിന്‍റെ ബാറ്ററി ലൈഫ് ആണ് ഹുവാവെയുടെ ഈ പുതിയ മൈമാങ് 6 ഉള്ളത് .
4ജി വോള്‍ട്ട് സൗകര്യത്തോടെ എത്തുന്ന ഈ സ്മാര്‍ട്ട് ഫോണില്‍ ഫിംഗര്‍ പ്രിന്‍റ് സംവിധാനവും ഉണ്ട് .
ഇതിന്‍റെ ഇന്ത്യന്‍ വിപണിയിലെ വില ഏകദേശം 24000 രൂപയ്ക്ക് അടുത്തുവരുന്നതാണ്. ഉടന്‍തന്നെ ഇത് ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റുകളില്‍ ഈ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും.