ലോകത്തിലെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍

By Web Desk  |  First Published Feb 12, 2018, 1:52 PM IST

ലോകത്തിലെ ആദ്യത്തെ ട്രിപ്പിള്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുമായി വാവെയ്  എത്തുന്നു. വാവെയുടെ പി20 സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പി20 മാര്‍ച്ച് 27 ന് അവതരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. പി20, പി20 പ്ലസ്, പി20 ലൈറ്റ് എന്നിങ്ങനെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളെയാണ് ഈ ശ്രേണിയില്‍ വാവെ അവതരിപ്പിക്കുന്നത്. 

ഫോണിന്‍റെ മൂന്നു ക്യാമറകളും കൂടെ പിടിച്ചെടുക്കുന്ന ഫോട്ടോയ്ക്ക് 40 മെഗാപിക്സൽ റെസലൂഷന്‍ കാണുമെന്നാണ് പറയുന്നത്. APS-C വലിപ്പമുള്ള സെന്‍സറുള്ള DSLR ക്യാമറകള്‍ക്ക് 24 മെഗാപിക്സലില്‍ ഏറെ റെസലൂഷനുള്ള സെന്‍സര്‍ പിടിപ്പിക്കാന്‍ പ്രമുഖ ക്യാമറ നിര്‍മ്മാതക്കള്‍ മടി കാണിക്കുമ്പോഴാണ് സ്മാര്‍ട്ടഫോണ്‍ നിര്‍മ്മാതാക്കള്‍ ഫോട്ടോഗ്രഫി 40 മെഗാപിക്സലിലേക്ക് ഉയര്‍ത്തുന്നത്. പിന്‍ ക്യാമറയ്ക്ക 5X വരെ ഒപ്ടിക്കല്‍ അല്ലെങ്കില്‍ ഹൈബ്രിഡ് സൂമും ഉണ്ടാകുമത്രെ. അതുപോലെ മുന്‍ ക്യാമറയ്ക്കും അത്യുഗ്രൻ‌ അപ്‌ഗ്രേഡാണു പ്രതീക്ഷിക്കുന്നത്- 24 മെഗാപിക്സൽ റെസലൂഷന്‍. 

Latest Videos

undefined

മൂന്നു ക്യാമറകള്‍ എങ്ങനെയാണ് ഫോട്ടോ എടുക്കുന്നത് എന്നതിനെ പറ്റി കൃത്യമായ വിവരം ഒന്നുമില്ല. സാധാരണ ഷോട്ടുകള്‍ 40 മെഗാപിക്സൽ ആയേക്കില്ലത്രെ. ഇതിനേക്കാള്‍ വളരെ കുറവായിരിക്കാം സാധാരണ ഫോട്ടോകളുടെ റസലൂഷന്‍. എന്നാല്‍, ഹൈബ്രിഡ് സൂം, ഡീ-നോയ്‌സിങ്, എച്ഡിആര്‍ തുടങ്ങിയ കംപ്യൂട്ടേഷണല്‍ ഇമേജിങ് സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിലൂടെയാകാം 40 മെഗാപിക്സൽ ഫയലുള്ള ചിത്രങ്ങള്‍ എടുക്കാനാകുന്നതെന്ന് ഊഹിക്കുന്നു. 

വാവെ വികസിപ്പിച്ചെടുത്ത ഹൈ സിലിക്കോണ്‍ കിറിന്‍ 970 പ്രോസസ്സറായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുക. ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കുംപി20 ശ്രേണിയിലെ മൂന്ന് ഫോണുകളും പ്രവര്‍ത്തിക്കുക. മൂന്ന് ഫോണുകളിലും ലൈക്കാ സര്‍ട്ടിഫിക്കറ്റോട് കൂടിയ മൂന്ന് ക്യാമറകള്‍ ഉണ്ടായിരിക്കും. 24 MP സെല്‍ഫി ക്യാമറയും ഇതിലുള്‍പ്പെടുന്നതായിരിക്കും. 

വാവെയ്  പി20ക്ക് എമിലി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. സെറാമിക് ബ്ലാക്ക്, ട്വിലെറ്റ് നിറങ്ങളിലായിരിക്കും ഇതുലഭ്യമാവുക. പി20 പ്ലസ് ഷാര്‍ലെറ്റ് എന്ന പേരിലാണ് അറിയപ്പെടുക. ഇതേ നിറങ്ങളില്‍ തന്നെയായിരിക്കും ഷാര്‍ലെറ്റും ലഭ്യമാവുക.  ആന്‍ എന്ന പേരിലായിരിക്കും പി20 ലൈറ്റ് അറിയപ്പെടുക. മിഡ്‌നൈറ്റ് ബ്ലാക്ക്, ക്ലെയ്‌ന് ബ്ലൂ, സാക്കുറ പിങ്ക് എന്നീ നിറങ്ങളില്‍ പി20 ലൈറ്റ് ലഭ്യമാകും.
 

click me!