പരിചിത മുഖങ്ങളെ തലച്ചോര്‍ തിരിച്ചറിയുന്നത് ഇങ്ങനെയാണ്.!

By Web Desk  |  First Published Aug 13, 2017, 11:37 PM IST

ദില്ലി: പരിചിത  മുഖങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന തലച്ചോറിലെ രണ്ട് സ്ഥലങ്ങൾ ശാസ്​ത്രകാരന്മാര്‍ കണ്ടെത്തി. മുമ്പ് കണ്ടെത്താൻ കഴിയാത്ത സ്ഥലങ്ങളാണ്​ ഇപ്പോൾ  കണ്ടെത്തിയിരിക്കുന്നത്. കാര്യങ്ങൾ വിവേചിച്ചറിയാൻ കഴിയുന്നത്​ ത​ലച്ചോറിലെ സ്ഥലങ്ങൾ അടങ്ങിയ ശൃംഖലകളുടെ പ്രവർത്തനത്തിലൂടെയാണ്​.  

റോക്ക്​ഫെല്ലർ സർവകലാശാലയിലെ സംഘമാണ്​ സുപ്രധാന കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്​. പരിചയമുളള മുഖങ്ങളെ തിരിച്ചറിയുന്ന വിവിധ സ്ഥലങ്ങൾ തലച്ചോറിനുളളതായി പഠന സംഘം വ്യക്തമായിരുന്നു.  പരിചയമുളളതും  പരിചയമില്ലത്താതുമായ മുഖങ്ങളെ തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കും. 

Latest Videos

ഇപ്പോൾ കണ്ടെത്തിയ തലച്ചോറിൻ്റെ രണ്ട് സ്ഥലങ്ങളിൽ ഒരു ഭാഗം വസ്തുതകളെ കുറിച്ചും മറ്റൊന്ന് വ്യക്തകളെ കുറിച്ചുമുളള വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നവയാണ്. പുതിയ കണ്ടുപിടിത്തം തലച്ചോറുമായി ബന്ധപ്പെട്ട മറ്റ് കണ്ടുപിടിത്തങ്ങൾക്കും വഴിവെയ്ക്കുമെന്നാണ് കരുതപ്പെടുവന്നത്.

click me!