ദില്ലി: ഓണര്‍ വ്യൂ 10 ജനുവരി എട്ടിന് ഇന്ത്യയില്‍ എത്തും. ഈ വര്‍ഷം ഇറങ്ങിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളിലെ മിക്ക ഫീച്ചറുകളുമുള്ള ഈ മോഡലിന് സ്റ്റോറേജ് ശേഷിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പതിപ്പുകളാണ് ഉള്ളത്. 64ജിബി/4ജിബി പതിപ്പിന് 26,400 രൂപയായിരിക്കും വില. 6GB റാം/64ജിബി വേര്‍ഷന് 29,300 രൂപയും 6ജിബി/128ജിബി വേര്‍ഷന് 34,200 രൂപയും വില വരും.
ഈ സ്മാര്‍ട്ട്‌ഫോണ്‍ ആദ്യം ചൈനയില്‍ മാത്രമാണ് ഇറങ്ങിയത്. പിന്നീട് അന്താരാഷ്ട്ര പുറത്തിറക്കല്‍ ലണ്ടനില്‍ നടത്തി. ഇന്ത്യയിൽ വൻ മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഹാൻഡ്സെറ്റാണ് ഓണർ വ്യൂ10 എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. ഹോണര്‍ നിര്‍മ്മാതാക്കള്‍ വാവെയ് സ്വയം നിര്‍മ്മിച്ച എച്ച്ഐ സിലിക്കോണ്‍ 970 എസ്ഒസി പ്രൊസസറാണ് ഫോണിനു ശക്തി പകരുന്നത്.
undefined
കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അല്ലെങ്കില്‍ മെഷീന്‍ ലേണിങ് സാധ്യമാക്കുന്ന ന്യൂറല്‍ പ്രൊസസിങ് യൂണിറ്റും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളുടെ ഈ വര്‍ഷത്തെ ഭ്രമങ്ങളിലൊന്നായ അരികു പറ്റിയുള്ള 5.99 ഇഞ്ച് ഡിസ്‌പ്ലെയുമുണ്ട്. വാവെയ് ഈ ഡിസ്‌പ്ലെയെ ഫുള്‍വ്യൂ എന്നു വിളിക്കുന്നു. ഫുള്‍വ്യൂ ക്യൂ എച്ച്ഡി+ ഐപിഎസ് എല്‍സിഡി, 1,080 x 2,160പിക്സല്‍ റെസലൂഷന്‍ സ്ക്രീനാണ് ഫോണിനുള്ളത്.
വാവെയ് മെയ്റ്റ് 10, മെയ്റ്റ് 10 പ്രോ ഈ മോഡലുകളില്‍ കണ്ട മികച്ച ഫീച്ചറുകളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഫോണ്‍ എത്തുന്നത്. എന്നാല്‍ ഈ മുന്‍ നിര മോഡലുകളെക്കാള്‍ വില കുറവായിരിക്കും എന്നതാണ് ഈ മോഡലിനെ ആകര്‍ഷകമാക്കുന്നത്.