ഹോണര്‍ 9എന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു

By Web Desk  |  First Published Jul 23, 2018, 5:18 PM IST
  • ജൂലൈ 24ന് എത്തുന്ന ഫോണ്‍ ഒരു ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ പ്രേമിക്ക് തൃപ്തി നല്‍കുന്നതാണെന്നാണ് നിര്‍മ്മാതാക്കളായ വാവ്വേയുടെ അവകാശവാദം

ഹോണര്‍ 9എന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ജൂലൈ 24ന് എത്തുന്ന ഫോണ്‍ ഒരു ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ പ്രേമിക്ക് തൃപ്തി നല്‍കുന്നതാണെന്നാണ് നിര്‍മ്മാതാക്കളായ വാവ്വേയുടെ അവകാശവാദം. നാനോ കോട്ടഡ് ഡിസൈന്‍ ആണ് ഫോണിനുള്ളത്. ഒപ്പം ഡ്യൂവല്‍ റെയര്‍ ക്യാമറ, എഐ ബാക്ക്ഡ് ഫീച്ചേര്‍സ്, ഡിസ്പ്ലേ നോച്ച് എന്നിവ ഫോണിനുണ്ട്. 

നോ ഓഡിനറി ബ്യൂട്ടിയെന്നാണ് ഫോണിന്‍റ ടാഗ് ലൈന്‍ തന്നെ. അതിനാല്‍ തന്നെ ഡിസൈനിംഗിലും ലുക്കിലും പുതിയ രീതിയിലാണ് ഫോണിന്‍റെ അവതരണം. ഫോണിന്‍റെ ലോഞ്ചിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വാവ്വേ പ്രക്ഷേപണം ചെയ്യുന്നുണ്ട്.

Latest Videos

5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 19:9 ഇഞ്ചാണ് ഫോണിന്‍റെ ഡിസ്പ്ലേ അനുപാതം. 1080x2280 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. ഒക്ടാകോര്‍ ഹൈസിലിക്കോണ്‍ കിരിയന്‍ 659 എസ്ഒസി ചിപ്പാണ് ഫോണിനുള്ളത്. ടി830 എംപി2 ഗ്രാഫിക്കല്‍ പ്രോസ്സര്‍ യൂണിറ്റ് ഫോണുനുണ്ട്.  4ജിബിയാണ് ഫോണിന്‍റെ റാം ശേഷി. 64ജിബി/128 ജിബിയായിരിക്കും ഇന്‍ബില്‍ട്ട് മെമ്മറി. ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഒപ്പം ഹോണറിന്‍റ ഇഎം യൂസര്‍ ഇന്‍റര്‍ഫേസും ഉണ്ടാകും.

click me!