ദില്ലി: ലോക അത്‌ലറ്റിക്‌സിന്റെ സ്വര്‍ണകൊടുമുടിയിലേക്ക് ഓടിക്കയറി ഇന്ത്യയുടെ അഭിമാന താരം ഹിമദാസിന് സൈബര്‍ അപമാനം സമ്മാനിച്ച് ഇന്ത്യക്കാര്‍. ഹിമയെ കുറിച്ചും അവരുടെ നേട്ടവും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവരെക്കുറിച്ച് ഗൂഗിളിനോട് ചോദിച്ചവരുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. അതറിയാന്‍ ഗൂഗിളില്‍ ഹിമയെന്ന് ടൈപ്പ് ചെയ്ത് നോക്കിയാല്‍ മതി. ഗൂഗിള്‍ ആദ്യം തന്നെ നിങ്ങള്‍ക്ക് നല്‍കുന്ന സജഷന്‍ ”ഹിമാ ദാസ് കാസ്റ്റ്’ അഥവാ ‘ഹിമാ ദാസിന്‍റെ ജാതി’ എന്നാണ്.
undefined
ലോക ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് വേണ്ടി ആദ്യമായി സ്വര്‍ണ്ണം നേടിയ അത്‌ലറ്റിന്റെ ജാതി അറിയാനാണ് ഇന്ത്യക്കാരുടെ താത്പര്യമെന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗൂഗിളില്‍ സെര്‍ച്ച് ട്രെന്‍ഡ്‌സ് പുറത്തുവിട്ടതോടെയാണ് ഇന്ത്യക്കാരുടെ ജാതി വെറി പുറത്തുവന്നത്. സാക്ഷരതയില്‍ മുമ്പില്‍ നില്‍ക്കുന്നവരെന്ന് അഭിമാനിക്കുന്നകേരളത്തില്‍ നിന്നുള്ളവരാണ് ഹിമയുടെ ജാതി തിരഞ്ഞതില്‍ മുന്‍പന്തിയിലുള്ളത്.
തൊട്ടുപിന്നാലെ കര്‍ണാടക, ഹരിയാന, ആസ്സാം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും ലോകചാമ്പ്യന്റെ ജാതി തേടിയവരാണ്. 2016ല്‍ ബാറ്റ്മിന്‍റണ്‍ താരം പി.വി സിന്ധുവിനും സമാനമായ അനുഭവമുണ്ടായി. ഗൂഗിളിന്റെ കണക്കുകള്‍ പ്രകാരം നിരവധി ഇന്ത്യക്കാരാണ് സിന്ധുവിന്‍റെ ജാതി തിരഞ്ഞ് സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ചത്. ഗുസ്തി താരം സാക്ഷി മാലികിന്‍റെ ജാതിയും ചിലര്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു.