ആപ്പിള്‍ 'സിറി' പൊതുസ്ഥലത്ത് ഉപയോഗിക്കാന്‍ ആളുകള്‍ മടിക്കുന്നതിന് കാരണം

By Web Desk  |  First Published Jun 6, 2016, 11:21 AM IST

ന്യൂയോര്‍ക്ക്:  ആപ്പിളിന്‍റെ സിറി, മൈക്രോസോഫ്റ്റിന്‍റെ കോര്‍ട്ടാന, ഗൂഗിളിന്‍റെ ഓക്കെ ഗൂഗിള്‍ എന്നിങ്ങനെ വെര്‍ച്വല്‍ അസിസ്റ്റന്‍റുകളുടെ കാലമാണ് ഇത്. അതിനിടയില്‍ ഗൂഗിള്‍ പരിഷ്കരിച്ച വെര്‍ച്വല്‍ അസിസ്റ്റന്‍റ് ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് മുന്‍പേ പ്രഖ്യാപിച്ചിട്ടുണ്ട്. മൂവീ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് പോലെയുള്ള കാര്യങ്ങള്‍ക്ക് ഇവ നമ്മെ സഹായിക്കുമെന്നാണ് ടെക് ഭീമന്മാര്‍ പറയുന്നത് എന്നാല്‍ വെര്‍ച്വല്‍ അസിസ്റ്റന്‍റുകളോട് പ്രതീക്ഷിക്കുന്ന തരത്തിലുള്ള അനുഭാവമൊന്നും ഉപയോക്താക്കള്‍ക്കില്ലെന്നാണ് പഠനം പറയുന്നത്.

ക്രിയേറ്റീവ് സ്റ്റാറ്റര്‍ജി എന്ന മാര്‍ക്കറ്റ് അനാലിസിസ് ഫ്രൈംആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്. ഇവരുടെ പഠന പ്രകാരം സിറി, കോര്‍ട്ടാന, ഓക്കെ ഗൂഗിള്‍ എന്നീ വമ്പന്‍ വെര്‍ച്വല്‍ അസിസ്റ്റന്‍സ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് പറയുന്നത്. ഗൂഗിള്‍ അനലറ്റിക്സ്, ആമസോണ്‍ അലക്സ എന്നീ സൈബര്‍ ട്രാഫിക്ക് നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇവരുടെ പഠനം.

Latest Videos

undefined

പഠന പ്രകാരം ഫോണില്‍ ഉള്ള സിറി ഇതുവരെ ഉപയോഗിക്കാത്തത് 21 ശതമാനം ഐഫോണ്‍ ഉപയോക്താക്കളാണ്. ഗൂഗിള്‍ ഓക്കെ ഉപയോഗിക്കാത്തത് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കളില്‍ 34 ശതമാനം പേരാണ്. കോര്‍ട്ടാനയുടെ കേസില്‍ ഇത് ഏതാണ്ട് 70 ശതമാനത്തോളം വരും.

ഇതേ സമയം ഐഫോണ്‍ ഉപയോക്താക്കളില്‍ 70 ശതമാനം പേര്‍ ചിലപ്പോഴൊക്കെ സിറി ഉപയോഗപ്പെടുത്തുന്നു എന്ന് പഠനം പറയുന്നു. ഗൂഗിള്‍ ഒക്കെയുടെ കാര്യത്തില്‍ ഇത് 62 ശതമാനമാണ്. എന്നാലും സജീവ ഉപയോക്താക്കളുടെ കുറവ് വെര്‍ച്വല്‍ അസിസ്റ്റന്‍റുകളുടെ കാര്യത്തില്‍ വളരെ പ്രകടമാണ്.

പൊതു സ്ഥലങ്ങളില്‍ ഇത്തരം വെര്‍ച്വല്‍ അസിസ്റ്റന്‍റുകള്‍ ഉപയോഗിക്കുന്നവര്‍ വെറും 6 ശതമാനം ആണെന്ന് പറയുന്നു. ജോലി സമയത്ത് ഇത് ഉപയോഗിക്കുന്നവര്‍ വെറും 1.3 ശതമാനം. കാറില്‍വച്ച് ഉപയോഗിക്കുന്നവരാണ് കൂടുതല്‍ 51 ശതമാനം, പ്രധാനമായും ട്രാഫിക്ക്, നാവിഗേഷന്‍ സംശയമാണ് ഇവര്‍ ചോദിക്കാറ്. അതേ സമയം വീട്ടില്‍ നിന്നും 39 ശതമാനം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ വെര്‍ച്വല്‍ അസിസ്റ്റന്‍റുകളുടെ സഹായം തേടുന്നുണ്ടെന്ന് പഠനം പറയുന്നു.

സാമൂഹികമായ ചില കാരണങ്ങളാണ് ശബ്ദനിര്‍ദേശങ്ങള്‍ കൊടുക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്‍റുകളുടെ സഹായം പൊതു സ്ഥലത്ത് ഉപയോഗിക്കാന്‍ ആളുകള്‍ മടി കാണിക്കുന്നതിന് കാരണം എന്നാണ് പഠനം പറയുന്നത്. എന്നാല്‍ ശരീരത്തില്‍ അണിയാവുന്ന ഗാഡ്ജറ്റുകള്‍ സജീവമാകുന്നതോടെ ഈ 'മടി' മാറിയേക്കും എന്ന് പഠനം പറയുന്നു.  

click me!