ഫേസ്ബുക്കിനെ മൈക്രോസോഫ്റ്റിന് ലഭിക്കാതിരുന്നതിന്‍റെ കാരണം

By Web Desk  |  First Published Oct 23, 2016, 3:33 AM IST

24 ബില്ല്യണ്‍ ഡോളറാണ് മൈക്രോസോഫ്റ്റ് ഫേസ്ബുക്കിന് വാഗ്ദാനം ചെയ്തത്. അന്നത്തെ രീതിയില്‍ ഇത്രയും ചെറിയ കമ്പനിക്ക് അത്രയും തുക മുടക്കുന്നത് ലാഭകരമല്ലായിരുന്നുവെങ്കിലും മൈക്രോസോഫ്റ്റ് അതിന് തയ്യാറായി. എങ്കിലും മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇതില്‍ തൃപ്തനായിരുന്നില്ല, അതോ മാര്‍ക്കിന്‍റെ വാദം എല്ലാ ആദരവോടെയാണ് ഞാന്‍ കണ്ടത്. പിന്നീട് ആ വില്‍പ്പന ചര്‍ച്ച അവസാനിച്ചു ബ്ലാമര്‍ പറയുന്നു.

എന്നാല്‍ മൈക്രോസോഫ്റ്റ് ഫേസ്ബുക്ക് വില്‍പ്പന ശ്രമം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത് പുതിയ ഒരു പുസ്തകമാണ്. ഡേവിഡ് ക്രിക്ക്പാട്രിക്ക് എഴുതിയ ദ ഫേസ്ബുക്ക് ഇഫക്ട് എന്ന ബുക്ക്. അടുത്തിടെ ഇറങ്ങിയ പുസ്തകം ഫേസ്ബുക്കിന്‍റെ വളര്‍ച്ചയും സാമൂഹിക പ്രതിഫലനങ്ങളുമാണ് പരിശോധിക്കുന്നത്. 

Latest Videos

ഡേവിഡ് ക്രിക്ക്പാട്രിക്കിന്‍റെ പുസ്തക പ്രകാരം ബ്ലാമര്‍ പറയുന്നതല്ലായിരുന്നു മൈക്രോസോഫ്റ്റിന്‍റെ ഫേസ്ബുക്ക് ഏറ്റെടുക്കാനുള്ള നീക്കം. ആദ്യഘട്ടത്തില്‍ തന്നെ മൈക്രോസോഫ്റ്റില്‍ ഒരു ചെറിയ ശതമാനം ഷെയര്‍ എടുത്ത് ഒരോ മാസത്തിലും ഷെയറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ആറ് ഏഴു വര്‍ഷത്തിനുള്ളില്‍ ഫേസ്ബുക്ക് തങ്ങളുടെ ഭാഗം ആക്കുവനായിരുന്നു മൈക്രോസോഫ്റ്റ് നീക്കം. വലിയ രീതിയിലെ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് മൈക്രോസോഫ്റ്റിന്‍റെ നീക്കം. എന്നാല്‍ പിന്നീട് ഫേസ്ബുക്കിന്‍റെ ഓഹരികള്‍ക്ക് ലഭിച്ച വലിയ വിലകള്‍ ഈ നീക്കം ഇല്ലാതാക്കി എന്നാണ് പുസ്തകം പറയുന്നത്.

click me!