സന്‍ഫ്രാന്‍സിസ്കോ: സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8ന് പിന്നാലെ ആപ്പിള്‍ ഐഫോണ്‍ 8, ഐഫോണ്‍ എക്സ് മോഡലുകള്‍ എത്തിച്ചതാണ് ടെക് ലോകത്തെ ചൂടുള്ള വാര്‍ത്ത. അതിന് പിന്നാലെ ഗൂഗിള്‍ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ പിക്സലുമായി എത്തുന്നു. പിക്സലിന്‍റെ രണ്ടാം പതിപ്പാണ് ഗൂഗിള്‍ എത്തിക്കുന്നത്.
ആദ്യം നെക്‌സസ് എന്ന പേരില്‍ ഇറക്കിക്കൊണ്ട് ആന്‍ഡ്രോയ്ഡ് സ്‌റ്റോക്ക് വെര്‍ഷന്‍ നല്‍കി ആരാധകരുടെ മനം കവര്‍ന്ന മോഡലുകളാണ് ഗൂഗിളിന്‍റെ ഫോണുകള്‍. പിക്‌സല്‍ ഫോണും പ്രതീക്ഷകള്‍ ശരിവച്ച് മികച്ച കോണ്‍ഫിഗറേഷന്‍ നല്‍കി. അടുത്തമാസം അവതരിക്കുന്ന പിക്‌സല്‍ ഇതുവരെ ലോകം കണ്ടതില്‍ ഏറ്റവും മികച്ച ഒരു സ്മാര്‍ട്ട് ഫോണ്‍ ആയേക്കും.
undefined
ഒക്ടോബര്‍ നാലിനാണ് പുത്തന്‍ പിക്‌സല്‍ എത്തുന്നത്. എന്നാല്‍ ഈ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിങ്ങളുടെ ഫോണിനേക്കുറിച്ച് കൂടുതല്‍ ചോദിക്കുക എന്നൊരു ബോര്‍ഡ് ബോസ്റ്റണില്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധിപ്പിച്ചാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍ എന്നീ മോഡലുകളാണ് അവതരിപ്പിക്കപ്പെടുക.
ഇതില്‍ പിക്‌സല്‍ 2 നിര്‍മിക്കുന്നത് എച്ച്ടിസിയാണ്. പിക്‌സല്‍ 2 എക്‌സ്എല്‍ എല്‍ജി നിര്‍മിക്കും. ഡിസ്‌പ്ലേയുടെ വിളുമ്പ് പരമാവധി കുറച്ചായിരിക്കും ഇരുഫോണുകളുമെത്തുക. മറ്റ് വിവരങ്ങള്‍ സമീപ ദിവസങ്ങളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടയില്‍ എച്ച്ടിസി മൊബൈല്‍ ബിസിനസ് ഗൂഗിള്‍ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സജീവമാണ്.