ഗൂഗിള്‍ പിക്സല്‍ 2 ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍ ലഭിച്ചുതുടങ്ങി. ഫ്ലിപ്പ്കാര്‍ട്ട് വഴി മാത്രമാണ് ഓണ്‍ലൈന്‍ ബുക്കിംഗ്. സെപ്തംബര്‍ 27ന് ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംങ്ങില്‍ ബുക്ക് ചെയ്തവര്‍ക്കാണ് ആദ്യം ഫോണ്‍ എത്തുക. കൂടാതെ റിലയന്‍സ് ഡിജിറ്റല്‍ അടക്കമുള്ള ഓഫ് ലൈന്‍ ഷോറൂമുകളിലും ഫോണ്‍ എത്തുന്നുണ്ട്.
ബ്ലാക്ക്, ക്ലിയര്‍ വൈറ്റ്, കിന്‍റാ ബ്ലൂ എന്നീ കളറുകളിലാണ് പിക്സല്‍ 2 ഇന്ത്യയില്‍ എത്തുന്നത്. 64ജിബി റോം പതിപ്പിന് ഇന്ത്യയിലെ വില 61,000 രൂപയാണ്. 128 ജിബി പിക്സല്‍ പതിപ്പിന് 70,000 രൂപയാണ്. എച്ച്ഡിഎഫ്സി, ബാജാജ് ഫിനാഴ്സ് എന്നിവര്‍ പിക്സല്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്.
അതേ സമയം പിക്സല്‍ 2ന്‍റെ ഉയര്‍ന്ന മോഡല്‍ പിക്സല്‍ 2 എക്സ് എല്‍ നവംബര്‍ 15ന് എത്തും. ഒക്ടോബര്‍ 4നാണ് ഫോണ്‍ സന്‍ഫ്രാന്‍സിസ്കോയില്‍ പുറത്തിറക്കിയത്. ആന്‍ഡ്രോയ്ഡ് ഒറിയോ അപ്ഡേഷന്‍ അടക്കമാണ് ഫോണ്‍ രംഗത്ത് എത്തിയത്.