ഡാറ്റാലി- ഏറ്റവും പ്രയോജനമുള്ള ആപ്പുമായി ഗൂഗിള്‍

By Web Desk  |  First Published Dec 2, 2017, 1:16 PM IST

ദില്ലി: നിങ്ങളുടെ സ്മാര്‍ട്‌ഫോണിലെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കുന്ന പുതിയ ആപ്പുമായി ഗൂഗിള്‍. ഡാറ്റാലി എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പ് ഉപയോഗിച്ച് ഡാറ്റാ ഉപയോഗം സമയം അനുസരിച്ചും, ആഴ്ചയക്കനുസരിച്ചും, മാസത്തിനനുസരിച്ചും വിലയിരുത്താനാകും. ഇതനുസരിച്ച് ഡാറ്റാ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും ഈ ആപ്ലിക്കേഷന്‍ തരും. 

Latest Videos

undefined

ജൂണില്‍ ഗൂഗിള്‍ വലിയ പ്രചാരമൊന്നും നല്‍കാതെ രംഗത്തിറക്കിയ ട്രയാങ്കിള്‍ എന്ന ആപ്ലിക്കേഷനാണ് പുതിയ പേരില്‍ രംഗത്തിറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണിലെ ഡാറ്റ ഉപയോഗം നിയന്ത്രിക്കാന്‍ മാത്രമാണ് ട്രയാങ്കിള്‍ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക.ഡാറ്റാലി ആപ്ലിക്കേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്.

ഡാറ്റാ ഉപയോഗം വിലയിരുത്താനുള്ള സൗകര്യത്തെ കൂടാതെ, അടുത്തുള്ള പൊതു വൈഫൈകളെ കുറിച്ച് അറിയിപ്പ് നല്‍കുക, വൈഫൈയുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുക തുടങ്ങിയ സൗകര്യങ്ങളും ഡാറ്റാലിയില്‍ ലഭ്യമാണ്.

click me!