ഒരോ ഫോണ്‍ ഉപയോക്താവിന് 68000 രൂപയോളം ഗൂഗിള്‍ കൊടുക്കേണ്ടി വരും

By Web Desk  |  First Published May 23, 2018, 1:15 PM IST
  • നിര്‍‌ണ്ണായകമായ ഒരു കേസില്‍ തോല്‍വിയുടെ വക്കിലാണ് ഇന്‍റര്‍നെറ്റ് ഭീമന്മാരായ ഗൂഗിള്‍

നിര്‍‌ണ്ണായകമായ ഒരു കേസില്‍ തോല്‍വിയുടെ വക്കിലാണ് ഇന്‍റര്‍നെറ്റ് ഭീമന്മാരായ ഗൂഗിള്‍. ബ്രിട്ടനിലെ കോടതിയില്‍ അന്തിമഘട്ടത്തിലുള്ള കേസില്‍ ഗൂഗിള്‍ തോറ്റാല്‍ പിഴയായി നല്‍കേണ്ടി വരുക 440 കോടി ഡോളറിന് അടുത്തായിരിക്കും. 2011 മുതല്‍ 2012വരെ സഫാരി വര്‍ക്ക് ഏറൗണ്ട് എന്ന സംവിധാനത്തിലൂടെ 44 ലക്ഷത്തോളം ബ്രിട്ടനിലെ ഐഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് കേസ്.

ഐഫോണ്‍ ഉപയോക്താക്കളുടെ കൂട്ടായ്മയായ 'Google You Owe Us' എന്ന സംഘടനയാണ് ഗൂഗിള്‍ ഇന്‍റര്‍നെറ്റ് ഭീമനെതിരെ കേസ് നല്‍കിയത്. നേരായ മാര്‍ഗത്തിലൂടെ അല്ലാതെ ഐഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിള്‍ ബൈപ്പാസ് ചെയ്ത് ശേഖരിച്ചു എന്നാണ് ആരോപണം. കേസ് വിജയിച്ചാല്‍ 4.4 മില്ല്യണ്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് 1000 ഡോളര്‍ അതായത് 68000 രൂപയോളം ഗൂഗിള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. 

Latest Videos

click me!