ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാം; എഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ

By Jomit J  |  First Published Jan 14, 2025, 9:48 AM IST

പോഡ്‌കാസ്റ്റിന് സമാനമായ ഓഡിയോ ന്യൂസ് ഫീച്ചറുമായി ഗൂഗിള്‍, സവിശേഷതകള്‍ എന്തെല്ലാം? 

Google introduced new AI feature called Daily Listen that gives users five minute audio overview of stories

ന്യൂയോര്‍ക്ക്: ഉപയോക്താവിന്‍റെ അഭിരുചിക്കനുസരിച്ച് പ്രധാന വാർത്തകൾ ഓ‍ഡിയോ രൂപത്തില്‍ അവതരിപ്പിക്കുന്ന എഐ ഫീച്ചറുമായി ഗൂഗിള്‍. 'ഡെയ്‌ലി ലിസൺ' എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്താണ് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോകള്‍ ഗൂഗിള്‍ ലഭ്യമാക്കുക. ഒരു വാർത്താ പോഡ്‌കാസ്റ്റിന് സമാനമാണ് ഈ ഫീച്ചർ. നിലവിൽ യു.എസിലാണ് പുതിയ ഫീച്ചര്‍ ഗൂഗിള്‍ ലഭ്യമാക്കിയിരിക്കുന്നത്.

അമേരിക്കയിലെ ഉപയോക്താക്കള്‍ക്കിടയില്‍ ഗൂഗിള്‍ പുതിയ ന്യൂസ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ ടെക്സ്റ്റ് രൂപത്തിലുള്ള വാര്‍ത്തകള്‍ ഓഡിയോയാക്കി മാറ്റുന്ന ഫീച്ചറാണിത്. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് യൂസര്‍മാര്‍ക്ക് അമേരിക്കയില്‍ ഈ പുതിയ ഗൂഗിള്‍ സേവനം ലഭ്യമാകും. പ്ലേ, പോസ്, റിവൈന്‍ഡ്, മ്യൂട്ട് തുടങ്ങിയ ഓപ്ഷനുകള്‍ ഈ ഓഡിയോ ഫീച്ചറിലുണ്ടാകും. 

Latest Videos

ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിൾ ഫോട്ടോസ് ഇനി സ്വയമേവ ക്രിയേറ്റ് ചെയ്യുന്ന മെമ്മറിസ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഗൂഗിള്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിനായി ഗൂഗിൾ ഫോട്ടോ ആപ്പ് ഓപ്പണാക്കുക. സ്ക്രീനിന്റെ മുകളിലുള്ള മെമ്മറിസ് ടാപ്പ് ചെയ്യുക. എഡിറ്റ് ചെയ്യേണ്ട മെമ്മറി സെലക്ട് ചെയ്യുക. ആവശ്യമുള്ള ഫോട്ടോയും വീഡിയോയും ചേര്‍ത്ത് റീഅറേഞ്ച് ചെയ്യുക.ആകർഷകമായ ക്യാപ്ഷൻ, വിവരണം എന്നിവ നല്‍കി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഇത് ഷെയര്‍ ചെയ്യാനും അവസരമുണ്ട്. 

Read more: മനുഷ്യ ചരിത്രം മാറ്റിയെഴുതാന്‍ ഇലോണ്‍ മസ്ക്; മൂന്നാമതൊരാളിൽ കൂടി ന്യൂറാലിങ്ക് ഘടിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image