സുന്ദര്‍ പിച്ചെയ്ക്കും ഹാക്കര്‍ ഭീഷണി

By Web Desk  |  First Published Jun 27, 2016, 3:42 PM IST

ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗിനും ട്വിറ്റര്‍ മുന്‍ സിഇഒ ഇവാന്‍ വില്യംസിനും പിന്നാലെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായി. പിച്ചെയുടെ ക്യൂറാ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. സുക്കര്‍ബര്‍ഗിന്‍റെയും വില്യംസിന്‍റെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു എന്നവകാശപ്പെടുന്ന ഔര്‍മൈന്‍ എന്ന ഗ്രൂപ്പ് തന്നെയാണ് പിച്ചെയുടെ അക്കൗണ്ടിലും നുഴഞ്ഞുകയറിയത്. 

പിച്ചെയുടെ അക്കൗണ്ടുകളില്‍ നിന്ന് ഹാക്കര്‍മാര്‍ നിരവധി സന്ദേശങ്ങള്‍ പോസ്റ്റുചെയ്തു എന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ജനിച്ച ഗൂഗിള്‍ സിഇഒയുടെ ട്വിറ്റര്‍ പേജില്‍ ഹാക്കര്‍മാര്‍ അയച്ച സന്ദേശത്തിലൂടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. ഹാക്കര്‍മാര്‍ അദ്ദേഹത്തിന്റെ 508,000 ഫോളോവേഴ്‌സിനെ മൈക്രോ പ്ലാറ്റ്‌ഫോമില്‍ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ട്വിറ്റുകള്‍ ഒന്നും നീക്കം ചെയ്തിട്ടില്ല.

Latest Videos

undefined

ഞങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് എത്രമാത്രം ,സുരക്ഷിതമാണെന്ന് പരീക്ഷിച്ചതാണ്, ഞങ്ങള്‍ പാസ് വേഡില്‍ മാറ്റം വരുക്കിയിട്ടില്ല, മറ്റ് ഹാക്കര്‍മാര്‍ക്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനും മാറ്റങ്ങള്‍ വരുത്തുവാനും കഴിയും എന്നും ഔര്‍മൈന്‍ ഹാക്കര്‍മാര്‍ മുന്നറിയിപ്പ് ട്വിറ്റിലൂടെ നല്‍ക്കുകയും ചെയ്തു.  

  

click me!