ശരിക്കും ഗൂഗിളിന്‍റെ ജന്മദിനം എന്നാണ്..?

By Web Desk  |  First Published Sep 27, 2016, 3:22 PM IST

സിലിക്കണ്‍വാലി: ഗൂഗിളിന് പതിനെട്ട് വയസ് പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ വര്‍ഷങ്ങളോളം ടെക് ലോകത്തെ ഈ ഭീമന്‍ കമ്പനിയുടെ ജന്മദിനത്തെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായിരുന്നു എന്നതാണ് സത്യം. 2006 മുതലാണ് സെപ്റ്റംബര്‍ 27 ഗൂഗിള്‍ ജന്മദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2006ന് മുന്‍പ് മറ്റ് പല തീയതികളിലുമാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചത്. വ്യത്യസ്ത തീയതികളിലെ ജന്മദിനാഘോഷമാണ് സോഷ്യല്‍ മീഡിയയെ ആശയക്കുഴപ്പത്തിലാക്കിയത്. 

1998 സെപ്റ്റംബറിലാണ് ലാറി പേജും സെര്‍ജി ബ്രിനും ചേര്‍ന്ന് ഗൂഗിള്‍ ആരംഭിച്ചത്. 2004ല്‍ ഗൂഗിള്‍ നാലാം പിറന്നാള്‍ ആഘോഷിച്ചത് സെപ്റ്റംബര്‍ 7ന് ആയിരുന്നു. 2003ല്‍ സെപ്റ്റംബര്‍ എട്ടിനാണ് പിറന്നാള്‍ ആഘോഷിച്ചത്. ഗൂഗിളിന്റെ തന്നെ ഹിസ്റ്ററി പേജില്‍ കമ്പനി ഇന്‍കോര്‍പ്പറേറ്റ് ചെയ്തത് 1998 സെപ്റ്റംബര്‍ നാലിനാണെന്നാണ് വ്യക്തമാക്കുന്നത്. 

Latest Videos

എന്നാല്‍ വ്യത്യസ്തമായ തീയതികളിലെ ജന്മദിനാഘോഷത്തിന് ഗൂഗിള്‍ പ്രത്യേക കാരണമെന്നും വ്യക്തമാക്കുന്നില്ല. ജന്മദിന തീയതിയുടെ പേരില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് ഗൂഗിള്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ജന്മദിന ഡൂഡില്‍ നിലവില്‍ വന്നത് മുതലാണ് സെപ്റ്റംബര്‍ 27 ഗൂഗിള്‍ സ്ഥിര തീയതിയായി ഗൂഗിള്‍ തെരഞ്ഞെടുത്തത്.

click me!