പ്രതിസന്ധി നേരിട്ട് ജിമെയിലും, മണിക്കൂറുകളോളം ഉപഭോക്താക്കളെ വട്ടംകറക്കി, ഒടുവിൽ ഭാഗിക പരിഹാരം

By Web Team  |  First Published Dec 10, 2022, 10:08 PM IST

ഏകദേശം രണ്ട് മണിക്കൂറോളമാണ് ജിമെയിൽ പൂർണമായി പ്രവർത്തനരഹിതമാണ്. ചില ഉപയോക്താക്കൾക്ക് ഇമെയിൽ സേവനം തിരിച്ചെത്തിയെന്നും എന്നാൽ പൂർണമായി തിരിച്ചെത്തിയിട്ടില്ലെന്നും Downdetector.com റിപ്പോർട്ട് ചെയ്തു.


ദില്ലി: ഗൂഗിളിന്റെ ഇ മെയിൽ സേവനം ജി മെയിൽ മണിക്കൂറുകൾ പ്രവർത്തന രഹിതമായി. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് സേവനം ലഭിക്കുന്നതിൽ തടസ്സമുണ്ടായി. പ്രശ്നം ഭാ​ഗികമായി പരിഹരിച്ചെന്ന് അധികൃതർ പറഞ്ഞു. പൂർണമായി ഉടൻ പരിഹരിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ഏകദേശം രണ്ട് മണിക്കൂറോളമാണ് ജിമെയിൽ പൂർണമായി പ്രവർത്തനരഹിതമാണ്. ചില ഉപയോക്താക്കൾക്ക് ഇമെയിൽ സേവനം തിരിച്ചെത്തിയെന്നും എന്നാൽ പൂർണമായി തിരിച്ചെത്തിയിട്ടില്ലെന്നും Downdetector.com റിപ്പോർട്ട് ചെയ്തു. ജിമെയിൽ പ്രശ്നം നേരിടുന്നുണ്ടെന്ന് ​ഗൂ​ഗിൾ സ്ഥിരീകരിച്ചു.  സമ്മതിക്കുന്നു. എഞ്ചിനീയറിംഗ് ടീം പ്രശ്നത്തിനുള്ള കാരണം കണ്ടെത്താനുള്ള ശ്രമമാണ്. ഉടൻ പരിഹരിക്കുമെന്നും ​ഗൂ​ഗിൾ പറ‍ഞ്ഞു. ജി മെയിൽ നിലച്ചതിനെ തുടർന്ന് പരാതിയുമായി ഉപയോക്താക്കൾ രം​ഗത്തെത്തി. ജി മെയിൽ ആപ്പും പ്രവർത്തന രഹിതമായി. 

ഫോണെടുക്കുക, സ്കാന്‍ ചെയ്യുക, സിംപിള്‍; യുപിഐ ഉപയോഗം കൂടിയതായി റിപ്പോര്‍ട്ട്

Latest Videos

tags
click me!