അന്‍റാര്‍റ്റിക്കയിലെ മഞ്ഞുപാളികളിലെ പുതിയ ദ്വാരം ഗവേഷകരില്‍ ആശങ്കയുണ്ടാക്കുന്നു. 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്‍റാര്‍റ്റിക്കയില്‍ ഇത്രയും വലിയ വിടവ് കണ്ടെത്തുന്നത്. അന്‍റാര്‍ട്ടിക്കയുടെ തെക്കുഭാഗത്തു നിന്ന് നീങ്ങി മധ്യഭാഗത്തിനും സമുദ്രത്തിനും ഇടയില്‍ മറ്റൊരു വലിയ ദ്വാരം അടുത്തിടെ കണ്ടെത്തിയിരിക്കുകയാണ്.
വേനല്‍ക്കാലത്ത് പോലും ചൂടേല്‍ക്കാത്ത ഈ മേഖലയില്‍ മഞ്ഞുപാളികള്‍ പൂര്‍ണമായി അപ്രത്യക്ഷമായി സമുദ്രം എങ്ങനെ പുറത്തു കാണപ്പെടുന്നത് എങ്ങനെയാണെന്ന് ഗവേഷകരെ കുഴയ്ക്കുകയാണ്. സമുദ്രത്തില്‍ നിന്ന് രണ്ടായിരത്തോളം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ദ്വാരം കാണപ്പെട്ടിരിക്കുന്ന സ്ഥലം.
undefined
അതിനാല്‍ കാലവസ്ഥയിലുണ്ടാകുന്ന സ്വഭാവിക മാറ്റം മൂലം ഈ പ്രതിഭാസം സംഭവിക്കില്ലെന്നാണ് ഗവേഷക സംഘം വ്യക്തമാക്കുന്നത്. ഈ പ്രദേശത്ത് ഗവേഷണം നടത്താന്‍ കഴിയില്ലാത്തതിനാല്‍ ദ്വാരത്തിന്റെ ചിത്രങ്ങള്‍ മാത്രമേ ലഭ്യമാകത്തുള്ളു. ഈ പ്രദേശത്ത് എത്താനായാല്‍ മാത്രമേ പിന്നിലെ കാരണം വ്യക്തമാകുകയുള്ളു.
31000 ചതുരശ്ര കിലോമീറ്ററാണ് ഈ ഭീമന്‍ ദ്വാരത്തിന്‍റെ ഏകദേശ വലിപ്പം എന്നാണ് വിവരം. അതായത് അയര്‍ലണ്ടിന്റെ അത്ര വലിപ്പമാണ് ഈ ഭീമന്‍ കുഴിയുടെ വലിപ്പം. കഴിഞ്ഞ വര്‍ഷം സാറ്റലൈറ്റ് ചിത്രങ്ങളിലും ഇതേ മേഖലയില്‍ സമുദ്രം വെളിയില്‍ വരുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇവ പൂര്‍ണമായി അപ്രത്യക്ഷമായിരുന്നു.