പാരീസ്: ഭീകരാക്രമണത്തെകുറിച്ചു വിവരം നല്‍കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അലര്‍ട്ട് സിസ്റ്റം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫ് പോപ്പുലേഷന്‍ എന്നാണ് ആപ്ലിക്കേഷന്‍റെ പേര്. യൂറോ കപ്പ് ഫുട്‌ബോളിന് ആതിതേയത്വം വഹിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷന്‍ വെള്ളിയാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഭീകരാക്രമണത്തെകുറിച്ചു വിവരം നല്‍കുന്നതിനും ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കുന്നതുമാണ് ആപ്ലിക്കേഷന്റെ ഉദ്ദേശ്യമെന്നു ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. യൂറോ കപ്പ് കാണാനെത്തുന്ന സന്ദര്‍ശകര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ നിര്‍ദേശിച്ചു.