ദിനോസർ ഇനത്തിലെ പറക്കും ഭീമന്മാരായ റ്റെറോസോറുകളുടെ ഫോസിലുകളുടെ വൻ ശേഖരം കണ്ടെത്തി. ബ്രസീലിലെ റിയോ ഡി ഷാനെയ്റോയിൽനിന്നാണ് ശാസ്ത്രജ്ഞർ ഫോസിൽ ശേഖരം കണ്ടെത്തിയത്. ടെറോസോറുകളുടെ മുട്ടകളാണ് ഇതിലധികവും. ഇപ്പോഴുള്ള പക്ഷികളെപ്പോലെതന്നെ അമ്മയും അച്ഛനും ചേർന്നാണ് ടെറോസോർ കുഞ്ഞുങ്ങളെ പറക്കാൻ പഠിപ്പിച്ചിരുന്നതെന്ന് ഫോസിൽ പഠനവിധേയമാക്കിയ ശാസ്ത്രജ്ഞർ പറഞ്ഞു.
22.5 കോടി വർഷങ്ങൾക്കുമുന്പ് ഭൂമിയിൽ ജീവിച്ചിരുന്ന ടെറോസോറുകൾ 6.5 കോടി വർഷങ്ങൾക്കു മുന്പാണ് മണ്മറഞ്ഞത്. നേരത്തെ ചൈനയിൽനിന്നു ശാസ്ത്രജ്ഞർ ടെറോസോറുകളുടെ ഫോസിൽ ശേഖരം കണ്ടെത്തിയിരുന്നു.